ഷിക്കാഗോ വിമാനത്താവളത്തിൽ അപകടം; മലയാളി ജീവനക്കാരൻ മരിച്ചു, വാഹനത്തിന്റെ അടിയിൽപ്പെട്ട് കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോർജാണ് മരിച്ചത്
ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിൽ അപകടം. വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയിൽപ്പെട്ട് മലയാളി ജീവനക്കാരൻ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോർജാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജിജോ മരണമടയുകയായിരുന്നു. അപകട മരണമാണെന്നാണ് പൊലീസ് അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗർഭിണിയാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കാഗോയിലാണ് താമസം.
https://www.facebook.com/Malayalivartha