ആഘോഷങ്ങളൊന്നുമില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 84-ാം പിറന്നാള്‍
സ്വന്തം ജീവിതം പോലെ തന്നെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെയാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ 84-ാം പിറന്നാള്‍.ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. 1936ഡിസംബര്‍ 17 ന് ഇറ്റലിയിലായിരുന്നു ഹോര്‍ഗെ മാരിയോ ബര്‍ഗോളിയോയുടെ ജനനം. മാതാപിതാക്കള്‍ അര്‍ജന്റീനയില്‍ കുടിയേറിയവരാണ്.
2014 മാര്‍ച്ച് 14-നാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ച് 19-നായിരുന്നു സ്ഥാനാരോഹണം. വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലളിതജീവിതം ആഗ്രഹിച്ച അദ്ദേഹം വിശുദ്ധന്റെ പേര് സ്വീകരിക്കുകയായിരുന്നു.
മാര്‍പാപ്പ ആയ ശേഷവും ലാളിത്യം കൈവിടാതെ വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കിയതും സാധാരണക്കാര്‍ക്കൊപ്പം പൊതുവാഹനങ്ങളില്‍ സഞ്ചരിച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha