അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പൻ പെരുമ്പാമ്പ്; ഉടനെ തന്നെ വീട്ടുകാർ പാമ്പുപിടുത്തക്കാരെ വിളിച്ചു, ഭയചകിതരായിരുന്ന വീട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി! പിന്നെ പൊട്ടിച്ചിരി ഉയർന്നു
അടുക്കളയിൽ വമ്പൻ പെരുമ്പാമ്പ് കയറിയെന്നു കരുതി വീട്ടുകാർ ഭയചകിതരായി പാമ്പുപിടുത്തക്കാരെ വിളിച്ചു. എന്നാൽ കണ്ടത് മറ്റൊന്നായിരുന്നു. ഇത്തരത്തിൽ അബദ്ധം പറ്റിയത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബത്തിനാണ്. രാത്രി ഏറെ വൈകിയ സമയത്ത് അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പൻ പെരുമ്പാമ്പ് ആണെന്നു കരുതി. ഇതേതുടർന്ന് വീട്ടുകാർ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തി. ഒടുവിൽ പാമ്പ് പിടുത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് മനസ്സിലായത് തന്നെ . അത് പെരുമ്പാമ്പ് ആയിരുന്നില്ല. സംഭവം ഒരു വമ്പൻ കൂണ് പൊട്ടിമുളച്ചതായിരുന്നു.
അതേസമയം ഒറ്റനോട്ടത്തിൽ തന്നെ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണെന്നേ കൂണ് കണ്ടാൽ തോന്നുന്നത്. ഇത് ശ്രദ്ധയിപ്പെട്ട ഉടനെ തന്നെ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാൻ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയുണ്ടായി. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ ഇത്തരത്തിൽ വെട്ടിലാക്കിയത്.
വീട്ടുകാരെ പേടിപ്പിച്ച കൂണിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇളം തവിട്ടും കറുപ്പും നിറങ്ങൾ ഇടകലർന്ന് ചെറിയ വരകളോടു കൂടിയ കൂണ് ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും ഭയന്നു പോകുമെന്നാണ് ഈ ചിത്രത്തിന് ഓരോരുത്തരും കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha