കോവിഡ് വാക്സിന് സ്വീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; ജനങ്ങള്‍ക്ക് മാതൃക നല്‍കുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ തയ്യാറായതെന്ന് നെതന്യാഹു
കോവിഡ് വാക്സിന് സ്വീകരിച്ച് മാതൃകയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങള്‍ക്ക് മാതൃക നല്‍കുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. വാക്സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് നെതന്യാഹു എന്ന പ്രത്യേകതയും ഉണ്ട്.
ഇസ്രായേലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വാക്സിന് ഇത് സ്വീകരിച്ചത്. ഈ വാക്സിനില്‍ തനിക്ക് വിശ്വാസമുണ്ടെന്നാണ് ഫൈസര്‍-ബയോണ്‍ടെക്കിന്റെ വാക്സിന് സ്വീകരിച്ച ശേഷം നെതന്യാഹു വ്യക്തമാക്കിയത്.
നെതന്യാഹുവിനൊപ്പം ഇസ്രയേലിന്റെ ആരോഗ്യ മന്ത്രി യുലി എഡില്സ്റ്റീനും ടെല്‍ അവീവിലെ ശെബ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുകയുണ്ടായി. കഴിഞ്ഞ ആഴ്ച മുതലാണ് ഇസ്രായേലില്‍ വാക്സിന് എത്തിത്തുടങ്ങിയത് തന്നെ.
https://www.facebook.com/Malayalivartha