കോവിഡ് വാക്സിനെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണു; അമേരിക്കയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
ഫൈസറിന്റെ കോവിഡ് വാക്സിനെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്സ് ബോധരഹിതയായി. അമേരിക്കയിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലുള്ള ടിഫാനി ഡോവര്‍ എന്ന നഴ്സാണ് ബോധരഹിതയായത്.
വാര്‍ത്താ സമ്മേളനത്തിനിടെ തനിക്ക് തല കറങ്ങുന്നെന്ന് പറഞ്ഞ ടിഫാനി കുഴഞ്ഞു വീഴുകയായിരുന്നു. അതേ സമയം വേദന അനുഭവപ്പെടുമ്ബോള്‍ താന്‍ തളര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രതിരോധ കുത്തിവെയ്പ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ ഉത്കണ്ഠയോ ആണ് ബോധക്കേടിന്റെ കാരണമെന്നും, മറ്റു ആശങ്കകളില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha