ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിന്ന് പതിനായിരത്തോളം സൈനികരെ പിന്‍വലിച്ച് ചൈന...

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിന്ന് പതിനായിരത്തോളം സൈനികരെ ചൈന പിന്‍വലിച്ചു . കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നാണ് ചൈന സൈനികരെ പിന്‍വലിച്ചത് . നേരത്തെ ഏപ്രില്‍ - മെയ് മാസം മുതല്‍ ചൈന ഈ സൈനികരെ അവിടെ വിന്യസിപ്പിച്ചിരുന്നു .
എന്നാല്‍ കടുത്ത തണുപ്പായതിനാല്‍ ഇത്രയും സൈനികരെ ഇവിടെ വിന്യസിക്കാന്‍ ബുദ്ധിമുട്ടാണ് . അതിനാലാണ് ഇവിടെ നിന്ന് സൈനികരെ പിന്‍വലിച്ചതെന്നും മാര്‍ച്ച് മാസത്തോടെ സൈനികരെ തിരികെ എത്തിക്കുമെന്നും അന്താരാഷ്ട്ര വൃത്തങ്ങള്‍ അറിയിക്കുന്നു.
https://www.facebook.com/Malayalivartha