അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു...താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍... വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റു

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു...താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍... വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റു.അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന ചരിത്രവും ബൈഡന്‍ കുറിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജില്‍ ബൈഡന്‍ വഹിച്ച 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളില്‍ തൊട്ട് ബൈഡന്‍ ഏറ്റുചൊല്ലി. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയത്.
പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോള്‍ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടില്‍ 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച ചുമതലയേറ്റു. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ ജസ്റ്റിസായ തര്‍ഗുഡ് മാര്‍ഷലും വഹിച്ച രണ്ട് ബൈബിളുകളില്‍ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ. മുന്‍പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്‍, മുന്‍ പ്രഥമവനിതകളായ മിഷേല്‍ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റണ്‍ എന്നിവരും സന്നിഹിതരായി.
"
https://www.facebook.com/Malayalivartha