Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഭീമൻ കപ്പൽ നീങ്ങിയെങ്കിലും ആശങ്ക ഒഴിയുന്നില്ല..! എവര്‍​ഗ്രീനിലെ ജീവനക്കാര്‍ക്കെതിരെ ഈജിപ്തിന്റെ നിയമനടപടിക്ക് സാധ്യത...

30 MARCH 2021 04:52 PM IST
മലയാളി വാര്‍ത്ത

ആറു ദിവസത്തോളമായി ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കണ്ടെയ്നർ കപ്പൽ എവർ​​ഗിവൺ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നീക്കിയതായി ഈജിപ്ത് അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകുന്നേരം 6.35-ഓടെയാണ് രക്ഷാപ്രവർത്തനങ്ങൾ വിജയം കണ്ടത്. എന്നാൽ, കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചോയെന്ന കാര്യം ഇതുവരെ വ്യക്തമായില്ല.

സൂയസ് കനാലിലൂെടയുള്ള സ്വതന്ത്രമായ യാത്ര വീണ്ടും യാഥാർഥ്യമായതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നെതർലൻഡ്സ് കമ്പനിയായ ബോസ്‌കാലിസ് അറിയിച്ചിരുന്നു.

എന്നാൽ, എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക ഇപ്പോഴും തുടരുകയാണ്. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ കപ്പലിലെ ജീവനക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

25ഓളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് എവര്‍ഗിവണ്‍ കപ്പലിൽ ഉൾപ്പെട്ടവർ. ഇവര്‍ക്കെതിരേ സൂയസ് കനാല്‍ അതോറിറ്റി ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ, ക്രിമിനല്‍ കുറ്റം അടക്കം ഇവര്‍ക്കെതിരേ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കപ്പല്‍ വ്യവസായ രംഗത്തെ വിദഗ്ധരുടെ അഭിപ്രായ പ്രകാരം എവര്‍ഗിവണിലെ ക്യാപ്റ്റനും ചില ജീവനക്കാര്‍ക്കും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജീവനക്കാരെ വീട്ടു തടങ്കലിലാക്കിയേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, നിയമ നടപടികളെക്കുറിച്ച് കപ്പല്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരണമൊന്നും പരസ്യമായി നടത്തിയിട്ടില്ല. സാധാരണയായി സൂയിസ് കനാലിൽ ജീവനക്കാരുടെ അനാസ്ഥ മൂലം ഉണ്ടകുന്ന അപകടങ്ങളിൽ കുറ്റക്കാരായി കാണുന്നത് ജീവനക്കാരെയാണ്. സംഭവത്തില്‍ ജീവനക്കാരെ ബലിയാടാക്കുമെന്ന് ഉറപ്പാണെന്നായിരുന്നു കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാൾ വെളിപ്പെടുത്തിയിരുന്നത്.

കപ്പല്‍ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താന്‍ ഡാറ്റ റെക്കോര്‍ഡര്‍ അടക്കം പരിശോധിക്കുന്നതാണ് അടുത്ത ഘട്ടമെന്ന് നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് അംഗമായ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍ വ്യക്തമാക്കി. ഇതിലൂടെ അപകടത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കാമെന്നും അതിന് മുമ്പ് കപ്പല്‍ എങ്ങനെയാണ് യാത്ര ചെയ്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സന്തോഷകരമായ വാർത്ത എന്തെന്നാൽ, കപ്പലിലെ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന റിപ്പോർട്ട്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കപ്പല്‍ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇവര്‍ പുറത്തു വിട്ടിട്ടില്ല. ജീവനക്കാര്‍ക്ക് പിന്തുണയുമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവികരുടെ സംഘടന രംഗത്തെത്തിയിരുന്നു. കപ്പലിലെ ജീവനക്കാരായ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും അവര്‍ കുറച്ച് സമ്മര്‍ദത്തിലാണെങ്കിലും സുരക്ഷിതരാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ട്വീറ്ററിലൂടെ അറിയിച്ചു.

അവര്‍ ഒറ്റയ്ക്കല്ലെന്നും തങ്ങള്‍ ഏതു വിധേനയും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 23 ചൊവ്വാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്.

പ്രതിദിനം യൂറോപ്പിനും ഏഷ്യക്കും ഇടയിൽ 69 ലക്ഷം കോടി രൂപ മൂല്യമുള്ള ചരക്കു നീക്കമാണ് ഇതോടെ തടസ്സപ്പെട്ടത്. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഏകദേശം 369-ലേറെ കപ്പലുകള്‍ സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends