Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കൊറോണ വൈറസിനെ ഇല്ലാതാക്കാൻ പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ

01 APRIL 2021 02:43 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ നിർജ്ജീകരണം ചെയ്യാൻ കഴിയുന്ന പുതിയ ഉപകരണവുമായി ചൈന. ഇലക്‌ട്രോണ്‍ ബീം വികിരണം ഉപയോഗിച്ച്‌ കൊറോണ വൈറസിനെ നിര്‍ജീവമാക്കുന്ന ഉപകരണങ്ങളാണ് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ച്‌ എടുത്തതെന്നായിരുന്നു റിപ്പോർട്ടുകളിൽ പറയുന്നത്.

ഈ പുതിയ സാങ്കേതികവിദ്യ വിദഗ്ദ പാനല്‍ അവലോകനം ചെയ്ത് പാസാക്കുകയും ചെയ്തു. കോള്‍ഡ് ചെയിന്‍ ഫുഡ് പാക്കേജിംഗില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അണുനശീകരണം നടത്താനാണ് ഒരുങ്ങുന്നതെന്ന് തെക്കന്‍ ചൈനയിലെ ഷെന്‍‌ഷെന്‍ സിറ്റിയില്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, സിന്‍‌ഗ്വ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, ഷെന്‍‌ഷെന്‍ നാഷണല്‍ ക്ലിനിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ്, ഷെന്‍‌ഷെനിലെ തേര്‍ഡ് പീപ്പിള്‍സ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സിയായിരുന്നു അറിയിച്ചത്.

എന്നാൽ, കോവിഡ് -19 ന്റെ ഉത്ഭവം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച അന്താരാഷ്ട്ര ഗവേഷകരുമായി ചൈന വിവരങ്ങള്‍ പങ്കു വച്ചില്ലെന്ന ആരോപണത്തിന് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് ബുധനാഴ്ച ഒരു ഉന്നത ചൈനീസ് മെഡിക്കല്‍ വിദഗ്ധന്‍ വ്യക്തമാക്കുകയായിരുന്നു. ഇതേദിവസം, തന്നെയാണ് കൊറോണ വൈറസിനെ നിര്‍ജ്ജീവമാക്കാന്‍ കഴിയുന്ന ഉപകരണത്തെ സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നത്.

കോവിഡ് -19ന്റെ ഉത്ഭവത്തെക്കുറിച്ച്‌ ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്ത പഠനം നടത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര അന്വേഷകരില്‍ നിന്നുള്ള വിവരങ്ങള്‍ ചൈന തടഞ്ഞു വച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നുണ്ട്.

അന്വേഷണത്തിലുടനീളം ഇരുവശത്തു നിന്നുമുള്ള ഗവേഷകര്‍ക്ക് ഒരേ ഡാറ്റ പരിശോധിക്കാന്‍ പ്രവേശനമുണ്ടായിരുന്നുവെന്നും പ്രവേശനം നിഷേധിച്ചു എന്ന തരത്തിലുള്ള വാദങ്ങള്‍ ശരിയല്ലെന്നും സംയുക്ത പഠനത്തിന്റെ ഭാഗമായിരുന്ന ലിയാങ് വാനിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൈനീസ് നിയമം അനുസരിച്ച്‌ ചില ഡാറ്റകള്‍ ശേഖരിക്കാനോ ഫോട്ടോ എടുക്കാനോ കഴിയില്ല. എന്നാല്‍, വുഹാനില്‍ ഒരുമിച്ച്‌ വിശകലനങ്ങള്‍ നടത്തുമ്പോള്‍ എല്ലാവര്‍ക്കും ഡാറ്റാബേസ്, മെറ്റീരിയലുകള്‍ എന്നിവ കാണാനാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

വിദഗ്ദ്ധ പാനലിന് പൂര്‍ണ്ണ ഡാറ്റാസെറ്റുകളിലേക്കും സാമ്പിളുകളിലേക്കും പ്രവേശനമില്ലെന്ന ആരോപണത്തോട് പ്രതികരിച്ച ലിയാങ്, ഒരു ശാസ്ത്രജ്ഞര്‍ക്കും ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തില്‍ കാലതാമസം വരുത്തിയെന്ന പരാതികളും അദ്ദേഹം തള്ളിക്കളയുകയായിരുന്നു. എല്ലാ വാക്കുകളും ഓരോ നിഗമനങ്ങളും ഓരോ ഡാറ്റയും പുറത്തു വിടുന്നതിന് മുമ്പ്‌ ഇരുപക്ഷവും പരിശോധിക്കേണ്ടതാണെന്നും ലിയാങ് വാനിയന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ ലബോറട്ടറി ചോര്‍ച്ച വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും വൈറസ് ഒരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. SARS-Cov-2 എന്ന വൈറസിന്റെ സാമ്ബിളുകള്‍ തങ്ങളുടെ പക്കലില്ലെന്ന് ലാബ് അധികൃതരും പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends