Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയർത്തി വിവാദ ബില്ലുമായി പാക് സർക്കാർ; പട്ടാളത്തെ വിമർശിച്ചാൽ രണ്ട് വർഷം ജയിലിൽ ശിക്ഷ

09 APRIL 2021 01:29 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ സൈന്യത്തെ വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ പുതിയ നിയമവുമായി പാക് സർക്കാർ. ഇന്നലെ പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം സൈന്യത്തെ വിമർശിച്ചു

 

 

എന്ന് തെളിഞ്ഞാൽ അമ്പതിനായിരം രൂപ പിഴയോ രണ്ട് വർഷം തടവോ ആണ് ശിക്ഷ. കടുത്ത കുറ്റങ്ങളിൽ ഏർപ്പെടുന്നവർ ജയിൽ ശിക്ഷയ്‌ക്കൊപ്പം പിഴയും അടയ്‌ക്കേണ്ടിയും വരും. 

 

പുതിയ നിയമം നാഷണൽ അസംബിളിയിൽ ഭരണകക്ഷി അംഗമായ അംജദ് അലി ഖാനാണ് കൊണ്ടുവന്നത്.

 

 

 

 

 

 

 

 

 

 

ഈ ബിൽ ചർച്ച ചെയ്യുന്നതിനിടയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തു വന്നിരുന്നു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിയമം ഉപയോഗിക്കുമെന്ന ആശങ്കയാണ് അവർ പങ്കുവച്ചത്.

 

പാക് സർക്കാർ സൈന്യത്തിന്റെ കളിപ്പാവയാണെന്ന് ഏറെക്കാലമായി പ്രതിപക്ഷം ശബ്ദമുയർത്തുന്നുണ്ട്. ഇമ്രാൻ ഖാന്റെ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നിൽ സൈന്യമാണെന്നും ആരോപണം ഉയർന്നിരുന്നു.

 

 

 

 

 

 

 

 

 

 

 

 

ബിൽ വോട്ടിനിട്ടപ്പോൾ ടൈ ആയിരുന്നെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണിന്റെ വോട്ട് കൂടി ചേർത്ത് ബിൽ സർക്കാർ പാസാക്കിയെടുക്കുകയായിരുന്നു.

 

പുതിയ നിയമ ഭേദഗതി പ്രകാരം പാക് സായുധ സേനയും, ഉദ്യോഗസ്ഥരും പരിഹാസത്തിൽ നിന്നും അപകീർത്തികളിൽ നിന്നും മുക്തമാവുമെന്നും സർക്കാർ അനുകൂലികൾ അഭിപ്രായപ്പെടുന്നു. സായുധ സേനയെ വിമർശിക്കുന്നവർ സിവിൽ കോടതിയിലാണ് വിചാരണ നേരിടേണ്ടത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (11 minutes ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (23 minutes ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (36 minutes ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (1 hour ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (1 hour ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (3 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (4 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (4 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (4 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

Malayali Vartha Recommends