ഇന്തോനീഷ്യയില്‍ സൈനികവിമാനം നഗരമധ്യത്തില്‍ തകര്‍ന്നുവീണ് 116 മരണം

ഇന്തോനീഷ്യയില്‍ വ്യോമസേനയുടെ വിമാനം തിരക്കേറിയ നഗരമധ്യത്തില്‍ തകര്‍ന്നുവീണു 116 പേര്‍ മരിച്ചു. വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നമൂന്നു പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ താഴേക്കുപതിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സുമാത്ര ദ്വീപില്‍ 20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേദന്‍ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണു ഹെര്‍ക്കുലിസ് സി30 വിമാനം തകര്‍ന്നു വീണത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വാഹനങ്ങളും കത്തിച്ചാമ്പലായി.
വ്യോമതാവളത്തിലേക്കു സൈനികസാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തില്‍ 12 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ക്കു പുറമേ 101 യാത്രക്കാര്‍ കൂടി വിമാനത്തില്‍ ഉണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യോമതാവളത്തിലെ സൈനികോദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നു ഇവര്‍.
കെട്ടിടങ്ങളുടെയും വിമാനത്തിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha