മാസ്‌ക് ഇല്ല , സാമൂഹിക അകലമില്ല , വുഹാനിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത് 9000 പേര്‍; 2020ലെ ബിരുദധാരികളെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ഭാവി നേരുന്നു. സമുദ്രത്തിന് അതിരുകളില്ല, മത്സ്യങ്ങള്‍ക്ക് കുതിക്കാന്‍ എന്ന വാചകവും

കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഒന്നര വര്‍ഷത്തിന് മേല്‍ ഇപ്പോഴും ലോകത്തിന്‍െറ പല ഭാഗങ്ങളും കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ ബിസിനസ് മേഖലകള്‍ ഭൂരിഭാഗവും പൂട്ടിയിട്ട സാഹചര്യത്തില്‍ വുഹാനിലുള്ളവര്‍ ഇപ്പോള്‍ അതെല്ലാം മറന്ന് ജീവിക്കുകയാണ് . കഴിഞ്ഞദിവസം വുഹാന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന ബിരുദാദന ചടങ്ങില്‍ പങ്കെടുത്തത് 9000 വിദ്യാര്‍ഥികളാണ്.
പതിവുപോലെ ഗൗണ്‍ ധരിച്ചാണ് ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നത്. ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത 2200 പേരും ഇത്തവണ ചടങ്ങില്‍ അണിനിരന്നു.ഇവര്‍ അണിനിരന്ന ഗ്രൗണ്ടില്‍ വലിയൊരു ബാനറുമുണ്ട്.
‘2020ലെ ബിരുദധാരികളെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ഭാവി നേരുന്നു. സമുദ്രത്തിന് അതിരുകളില്ല, മത്സ്യങ്ങള്‍ക്ക് കുതിക്കാന്‍’ എന്നാണ് ആ ബാനറിലെ വാചകങ്ങള്‍.
രാജ്യത്ത് ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ 2019 അവസാനത്തിലാണ് കോവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് 76 ദിവസം അടച്ചതിനുശേഷം നഗരം വീണ്ടും തുറന്നു .ഏപ്രില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നെയും അടച്ചിട്ടു.
അതെ സമയം കഴിഞ്ഞ വര്‍ഷം ഇവിടെ നിയന്ത്രണങ്ങളോടെയാണ് ബിരുദദാന ചടങ്ങുകള്‍ നടന്നത്. 2020 ജൂണില്‍ വുഹാന്‍ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങ് ഓണ്‍ലൈന്‍ വഴിയായിരുന്നു.
കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്നും വാക്സിനേഷന് ഡ്രൈവുകള്‍ വഴിയും ചൈന ഇപ്പോള്‍ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























