Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..

10 JULY 2026 02:51 PM IST
മലയാളി വാര്‍ത്ത

ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ചാക്കോയെ കാറില്‍ കഴുത്തു ഞെരിച്ചുകൊന്ന ശേഷം കാറില്‍ പെട്രോളൊഴിച്ച് ചുട്ട കൊന്നതിനുശേഷം പ്രതി സുകുമാരക്കുറുപ്പാണെന്ന് തിരച്ചറിഞ്ഞ ശേഷവും അന്വേഷണത്തില്‍ വീഴ്ചയുണ്ടായി. 1984 ജനുവരി 24നായിരുന്നു അരുംകൊല.42 വര്‍ഷം മുന്‍പു നടന്ന കൊലക്കേസില്‍ ഇന്നത്തെയത്രയും സാങ്കേതിക സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ലെന്നത് ശരിയായിരിക്കും.

 

എന്നാല്‍ ഒന്നിലേറെ തവണ സുകുമാരക്കുറുപ്പ് പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. കൊല നടത്തിയശേഷവും പ്രതി സുകുമാരക്കുറുപ്പ് ദിവസങ്ങളോളം നാട്ടിലും ചുറ്റുപാടുകളിലും ഒളിവില്‍ കഴിയുന്നുണ്ടായിരുന്നു. ഇയാളെ ആലപ്പുഴ ജില്ലയിലെ പല കള്ളുഷാപ്പുകളിലും അക്കാലത്ത് കണ്ടവരുണ്ട്. കൂട്ടുപ്രതികളെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്യുന്നതിലും പോലീസിന് വീഴ്ചകള്‍ സംഭവിച്ചിരുന്നു.  പിന്നീട് ആലുവയില്‍ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞു. പോലീസ് പിടിയിലാകുമെന്ന് കൃത്യമായ സൂചന ലഭിച്ചശേഷം നൊടിയിലെ നാടുവിടുകയായിരുന്നു.

ഇതിനുശേഷവും സുകുമാരക്കുറുപ്പ് കേരളത്തില്‍ വന്നുപോയതിന് പോലീസിന് തെളിവു ലഭിച്ചിരുന്നു. ഒരിക്കല്‍ സുകുമാരക്കുറുപ്പ് ആലപ്പുഴയില്‍ പണിതു കൊണ്ടിരുന്ന വീടിനു മുന്നില്‍ വച്ച് സംശയാസ്പദമായി പോലീസ് പിടിച്ചെങ്കിലും വിരലടയാളം ശാസ്ത്രീയമായി പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ പ്രതി ര്ക്ഷപ്പെടുകയായിരുന്നു.പീന്നീട് ബിഹാറിലെ ആശുപത്രിയില്‍ സുകുമാരക്കുറുപ്പിനെ മലയാളി നഴ്‌സ് കണ്ട സാഹചര്യത്തിലും അന്വേഷണം വേണ്ടവിധത്തില്‍ മുന്നോട്ടുപോയില്ല.  സുകുമാര കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അന്നു സുകുമാരക്കുറുപ്പിനെ കാണാനിടയായ  നഴ്സ് രത്‌നമ്മയുടെ  മൊഴി ആറാം തണവയും  ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

 

കൊല്‍ക്കത്തയില്‍ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിരമിച്ച ശേഷം നഴ്സ് ഇപ്പോള്‍ കേരളത്തിലുണ്ട്. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് കുറുപ്പിന്റെ അന്വേഷണം നടത്തിയത്.ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലെ ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് സുകുമാരക്കുറുപ്പിനെ കണ്ടതെന്നു നഴ്‌സ് രത്‌നമ്മയുടെ വെളിപ്പെടുത്തല്‍. ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരിക്കെ 1988ലാണ് കുറുപ്പിനെ കണ്ടത്. നാട്ടുകാരനായതിനാല്‍ മനസ്സിലായി.

 

അല്‍പനേരത്തിനുശേഷം വാര്‍ഡില്‍നിന്ന് കുറുപ്പിനെ കാണാതായതായും രത്‌നമ്മ പറഞ്ഞു. രത്‌നമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇക്കാര്യം പലരെയും അറിയിച്ചിരുന്നു.കൊലപാതകം നടക്കുന്നതിന് മുന്‍പ് നാട്ടില്‍വച്ച് കുറുപ്പിനെ ഞാന്‍ കണ്ടിട്ടുമുണ്ട്. അങ്ങനെയാണ് വാര്‍ഡിലേക്കു ചെന്നത്.
ജോഷി എന്ന പേരാണ് പറഞ്ഞത്. താടിയുണ്ടായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഡ്മിറ്റായത്. മലയാളിയാണെന്നു ഞാന്‍ പറഞ്ഞു. വിവരങ്ങള്‍ തിരക്കി. കേരളത്തില്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ ചെങ്ങന്നൂരാണെന്നു പറഞ്ഞു. ഞാനും ചെങ്ങന്നൂരില്‍നിന്നാണെന്നും ചെറിയനാടാണ് സ്ഥലമെന്നും പറഞ്ഞു. ശിവരാമക്കുറുപ്പിന്റെ അടുത്താണ് വീടെന്നും പറഞ്ഞു.

 

അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് ശിവരാമക്കുറുപ്പ്. അപ്പോള്‍ ഞെട്ടിയതായി തോന്നി. വിദ്യാര്‍ഥിനിയായതിനാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ പേടിയായിരുന്നു. ഉച്ചയ്ക്കുശേഷം വാര്‍ഡിലേക്കു ചെന്നപ്പോള്‍ അയാളെ കാണാനില്ലെന്ന വിവരം ലഭിച്ചു. രത്‌നമ്മ പറയുന്നു.ഹൃദയത്തിന് ഗുരുതരരോഗമുണ്ടായിരുന്ന  കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വര്‍ഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചില്‍ പുനഃപരിശോധിച്ചിരിക്കുന്നത്.ചാക്കോയെ കൊലപ്പെടുത്തിയശേഷം നാട്ടിലുള്ള ഭാര്യയെയോ മക്കളെയോ ഇയാള്‍ വിളിച്ചതായി രേഖകളൊന്നുമില്ല. മക്കളുടെ വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കുമൊന്നും ഇയാള്‍ നാട്ടിലെത്തിയതായി തെളിവുകളില്ല.  കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്.

ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ കേസിന്റെ പരിശോധന നടത്തിയിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകനാണ് സുകുമാരക്കുറുപ്പ്. ഗോപാലകൃഷ്ണ കുറുപ്പ് എന്നാണു സുകുമാരക്കുറുപ്പിന്റെ  യഥാര്‍ത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം  വ്യോമസേനയില്‍ ചേര്‍ന്നു. എന്നാല്‍ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടില്‍ മടങ്ങിയെത്തി  താന്‍ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പൊലീസിനെ കൈക്കൂലി കൊടുത്ത് ഇയാള്‍ മടക്കി വിടുകയും പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു.

 

അബുദാബിയില്‍ എത്തുകയും അവിടെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന്  ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവര്‍ക്ക് അബുദാബിയില്‍ത്തന്നെ നഴ്‌സായി ജോലി ലഭിക്കുകയും ചെയ്തു.1984ല്‍ ഫിലിം റപ്രസന്റേറ്റീവായിരുന്ന ചാക്കോ ആലപ്പുഴയിലെ വീട്ടിലേക്ക് സെക്കന്‍ഡ് ഷോ പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ലിഫ്റ്റ് നല്‍കാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിന്റെ കാറില്‍ക്കയറ്റി.

 

യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികില്‍ കാറുള്‍പ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് പിറ്റേന്ന്  കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളില്‍, കത്തിയനിലയില്‍ ചാക്കോയെക്കണ്ടെത്തിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (28 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (49 minutes ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (7 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (7 hours ago)

Malayali Vartha Recommends