Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

10 JULY 2026 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്  വധിക്കുമെന്ന ഇറാന്റെ ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ അതികര്‍ക്കശമാക്കി. ഇറാന്‍ പ്രസിഡന്റ് അയത്തുള്ള ഖൊമേനിയുടെ മൃതസംസ്‌കാരത്തില്‍ വിലാപത്തോടെ പങ്കെടുത്ത ഇറാനികള്‍ ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയിരുന്നു. ഖൊമേനിയുടെ സംസ്‌കാരം നടക്കുന്നതിനിടെയും അമേരിക്ക ബോര്‍മൂസിലും സമീപത്തും അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ഇറാന്‍ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നുള്ള ഭീഷണിയും പുറത്തുവന്നിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന കരാര്‍ അവസാനിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ യുദ്ധത്തിനാണ് സാധ്യതയും സാഹചര്യവും. ഇനി സമാധാന ചര്‍ച്ചയ്ക്കില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിച്ചതായി അറിയിച്ചതിനൊപ്പം ഹോര്‍മുസിലെ കപ്പലുകള്‍ ആക്രമിച്ചതിന് മറുപടിയായി ഇറാന്റെ 80 കേന്ദ്രങ്ങള്‍ ആക്രമിച്ചതായും അമേരിക്ക അവകാശപ്പെടുന്നു. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും ഖേഷം ദ്വീപിലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ട്രംപിന്റെ പുതിയ പ്രസ്താവന ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യന്‍ സമാധാനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുമന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ മിസൈല്‍ ലോഞ്ചറുകളും റണ്‍വേകളും ഉള്‍പ്പെടെ തൊണ്ണൂറോളം സൈനിക ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം ഇതുവരെ ശക്തമായ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവനിലയമായ ബുഷെറിന് സമീപം യുഎസ് ബോംബിട്ടുവെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ ബുഷെറിലെ ആണവനിലയത്തിന്റെ പരിസരവും ചോഗാദക് നഗരത്തിലെ സൈനിക താവളവും തകര്‍ത്തതായി ഇറാന്‍ സ്ഥിരീകരിച്ചു. കൂടാതെ ചൈനയുമായുള്ള അതിര്‍ത്തി വ്യാപാരത്തിന് ഉപയോഗിക്കുന്ന രണ്ട് തന്ത്രപ്രധാനമായ പാലങ്ങള്‍ യുഎസ് തകര്‍ക്കുകയും ചെയ്തു.

ഹോര്‍മൂസിലേക്ക് അമേരിക്ക അത്യാധുനിക മിസൈലുകളുമായി ആക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാനെ മുട്ടുകുത്തിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇന്നലെയും ആവര്‍ത്തിച്ചതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ആക്രണങ്ങള്‍ക്കാണ് സാഹചര്യം. ബുഷെര്‍ ആണവ കേന്ദ്രത്തിന് സമീപം ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഖൊമേനിയുടെ മൃതംസ്‌കാരത്തില്‍ എട്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ഹോര്‍മൂസ് ജലപാതയുടെ വടക്കന്‍ തീരം പൂര്‍ണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ഇറാന്റെ ആധിപത്യം തകര്‍ക്കുകയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പരമമായ ലക്ഷ്യം. തന്ത്രപ്രധാനമായ ചില ദ്വീപുകളും ഇവിടെ ഇറാന്റെ പക്കലുണ്ട്.

ലോകത്ത് കടല്‍മാര്‍ഗം കടന്നുപോകുന്ന അസംസ്‌കൃത എണ്ണയുടെ 25 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. ഇറാന്റെ പരമാധികാരം ഇല്ലാതാകും വരെ യുദ്ധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണ്ണമായും നിലയ്ക്കും. എണ്ണ കിട്ടാതെ വരുന്നതോടെ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ വളര്‍ച്ചയും മുരടിക്കും.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരും. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാകും പ്രധാനമായും ബാധിക്കപ്പെടുക. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 30 ശതമാനവും, എല്‍പിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്.

ആഗോള എണ്ണവില വര്‍ധന അമേരിക്കയിലെ ആഭ്യന്തര ഇന്ധനവിലയെയും ബാധിച്ചുച്ചിട്ടുണ്ട്. ഹോര്‍മുസില്‍ ടോള്‍ ഈടാക്കാനുള്ള അനുമതിയാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ആയത്തുള്ള അലി ഖൊമേനിയുടെ മൃതദേഹം മഷാദ് നഗരത്തിലെ ഇമാം റെസ മസ്ജിദില്‍ സംസ്‌കരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുതിയ ആക്രമണങ്ങള്‍ അരങ്ങേറിയത്.

ഖൊമേനിയുടെ വിലാപ ചടങ്ങുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ്.എന്നാല്‍, അലി ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മകന്‍ മൊജ്താബ ഖമേനിയെ ചടങ്ങില്‍ എവിടെയും കണ്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്.

ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നതിലും ആശങ്കയുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഈടാക്കണമെന്ന ഇറാന്റെ നിലപാടും അന്താരാഷ്ട്ര ജലപാതയില്‍ ടോള്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ അവകാശവാദവുമാണ് ചര്‍ച്ചകള്‍ക്ക് തടസം നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (49 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (56 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends