സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ സജീവമായി നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടെയും, തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖലയുടെയും സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വരും മണിക്കൂറുകളില്‍ വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം എല്‍ നിനോയുടെ ഭീഷണി നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നതിനിടയിലും ഈ ലഭിക്കുന്ന മഴ ആശ്വാസകരമാണ് . ജൂലൈയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് . ഇത് രാജ്യത്തെ മഴക്കുറവ് ഗണ്യമായി കുറച്ചു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍ സാധാരണയേക്കാള്‍ 40 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ജൂലൈ തുടക്കത്തില്‍ മുംബൈയിലും പടിഞ്ഞാറന്‍ തീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പെയ്ത ശക്തമായ മഴ മൊത്തത്തിലുള്ള മണ്‍സൂണ്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യവ്യാപകമായി ലഭിച്ച മഴക്കുറവ് ഇപ്പോള്‍ വെറും 17 ശതമാനമായി കുറഞ്ഞു.വരും ദിവസങ്ങളിലും (തിങ്കളാഴ്ച വരെ) കേരളത്തിലും മാഹിയിലും പരക്കെ മഴ തുടരുമെന്നാണ് പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞും വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ കാറ്റും മഴയും ഉള്ളപ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.മാറി താമസിക്കുക: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം
https://www.facebook.com/Malayalivartha

























