പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ലോകമാതൃക എന്ന മട്ടിൽ പിണറായി വിജയൻ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരുന്ന കേരള പബ്ളിക് സർവീസ് കമ്മീഷൻ ചെയർമാനും അംഗങ്ങളും അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ മൂവ് ചെയ്യാനുള്ള നിയമോപദേശം തേടിയതായി സൂചന. ചെയർമാനെയും അംഗങ്ങളെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്നതാണ് അവസ്ഥ. സഖാക്കളെയും സഖാത്തികളെയും അവരുടെ ബന്ധുക്കളെയും സംസ്ഥാനത്തെ മേനിയുള്ള ഉന്നത തസ്തികകളിൽ പ്രതിഷ്ഠിക്കാൻ പിണറായി സർക്കാർ നടത്തിയ ഹീനമായ ശ്രമങ്ങൾ വലിച്ച് പുറത്തിട്ട് ഉത്തരവാദികളെ അകത്താക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. അഴിമതിയിൽ മുങ്ങിനിൽക്കുന്ന പിഎസ്‌സിയിലേക്കു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിലൂടെ, കർശന നടപടിയിലേക്കാണു സർക്കാർ കടന്നിരിക്കുന്നത്.
ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടീമിനെ നൽകുമെന്നും ഉറപ്പാക്കി. എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള 2 പേർ കൂടി ടീമിന്റെ ഭാഗമാകും. ടീമിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പി എസ് സിക്ക് ഭരണഘടനാ സംരക്ഷണം നൽകാനുള്ള എല്ലാ പ്രത്യേക നിയമങ്ങളും സർക്കാർ എടുത്തുകളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അന്വേഷണത്തിന്റെ പല സാധ്യതകൾ പരിശോധിച്ചിരുന്നു. വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഒരുഘട്ടത്തിൽ ആലോചിച്ചെങ്കിലും പിഎസ്‌സി, ജുഡീഷ്യറി,
നിയമസഭ എന്നിവയിൽ അന്വേഷണം നടത്തുന്നതിൽ വിജിലൻസിനുള്ള നിയന്ത്രണം സർക്കാർ കണക്കിലെടുത്തു.മൂന്നിടങ്ങളിലും അന്വേഷിക്കാനുള്ള അധികാരത്തിൽ വ്യക്തത വരുത്തി വിജിലൻസ് ചട്ടം ഇന്നലെ ഭേദഗതി ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് തന്നെയാണ് ഉചിതമെന്ന് ആത്യന്തികമായി വിലയിരുത്തി. ഇക്കാര്യം മന്ത്രിസഭയിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പിഎസ്‌സിയുടെ കാര്യത്തിൽ സർക്കാർ കർശന നടപടിയിലേക്കു നീങ്ങുകയാണെന്ന് അറിയിച്ചു.മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്തുണ പ്രഖ്യാപിച്ചു. പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അതിന്റെ സംരക്ഷണം കേസന്വേഷണത്തിൽ ലഭിക്കില്ല. അന്വേഷണത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല.
മറ്റേതൊരു കേസ് പോലെയാവും ഇവിടെയുമുള്ള അന്വേഷണം. ആസൂത്രണ ബോർഡിലേതടക്കം ക്രമക്കേടുകൾ നടന്ന പരീക്ഷകളിലെ പരാതിക്കാരുമായി സംസാരിച്ചായിരിക്കും ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിക്കുക. ഇവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പിഎസ്‌സി അധികൃതരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാം. പിഎസ്‌സിയിൽ പരിശോധന നടത്തി രേഖകളടക്കം പിടിച്ചെടുക്കാനും അധികാരമുണ്ട്. അതായത് സ്വർണക്കൊള്ള നടത്തിയ ദേവസ്വം ബോർഡിന്റെ അവസ്ഥയിലെത്തി നിൽക്കുകയാണ് പി എസ് സി മുഖ്യമന്ത്രിയുടെ ലക്ഷ്യം പുതിയ തലമുറയായതിനാൽ പി എസ് സിക്കെതിരെ താൻ നടത്തുന്ന എല്ലാ നടപടികൾക്കും യുവജനങ്ങളുടെ പിന്തുന്ന ലഭിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു. ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ,
നിലവിൽ പിഎസ്‌സിയിൽ വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന അപ്രസക്തമാകും. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറും. പിഎസ്‌സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വരുന്നത് ആദ്യമാണ്.ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, 2023ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച 642 കാറ്റഗറികളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പി.എസ്.സി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്ന ആരോപണം ശക്തമായി. ഇതിനും പിടിവിഴുന്നു കഴിഞ്ഞു. അന്വേഷണഘട്ടത്തിൽ ഒരു രേഖയും നശിപ്പിക്കാൻ പാടില്ലെന്ന വ്യക്തമായ സന്ദേശം അന്വേഷണ സംഘം പി എസ് സി സെക്രട്ടറിക്ക് നൽകി കഴിഞ്ഞു. ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്.
2025ൽ മാത്രം പി.എസ്.സി വഴി സർക്കാർ 36,813 നിയമനങ്ങൾ നടത്തി, തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം പേർക്ക് സർക്കാർ ജോലി നൽകാൻ സാധിച്ചു. 2016 മേയ് മുതൽ 2025 ഒക്ടോബർ 31 വരെ പി.എസ്.സി മുഖേന ആകെ 3,00,773 നിയമനങ്ങളാണ് നടന്നത്, ഇത് ചരിത്രമാണ്. സംസ്ഥാനത്ത് 30,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി... യുവതലമുറക്ക് സർക്കാർ ജോലി എന്ന സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും കഴിയുന്ന ഒരു നവയുഗം വിരിയുകയാണ് കേരളത്തിൽ’’-ഭരണത്തിന്റെ മൂന്നാം വർഷം ഇടതുമുന്നണി നടത്തിയ അവകാശവാദ പരസ്യങ്ങളിലൊന്നാണ് ഇത്.എന്നാൽ, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റ് ഐക്യ ജനാധിപത്യമുന്നണി അധികാരമേറ്റതിൽ പിന്നെ, പി.എസ്.സിയെ കുറിച്ചു സർക്കാറിനു മുന്നിൽ കുമിഞ്ഞുകൂടുന്ന പരാതികൾ നിരവധിയാണ് .
പബ്ലിക് സർവിസ് കമീഷൻ സി പി എമ്മിന് മാത്രം സർവിസ് നടത്തുന്ന കമീഷനായി മാറി എന്നാണ് ആരോപണങ്ങൾ തെളിയിക്കുന്നത്. പി എസ് സിയെ ഇത്തരത്തിൽ കച്ചവടമടിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നതനിലവാരം പുലർത്തേണ്ട ഉന്നത ഭരണസ്ഥാപനമായ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ്, റാങ്ക് ലിസ്റ്റ്, നിയമനരീതി എല്ലാം അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണിപ്പോൾ. പരാതികളിൽ ആഭ്യന്തര അന്വേഷണത്തിന് പി.എസ്.സി മുതിർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നിയുക്തമായ കമീഷൻ, തങ്ങൾക്കെതിരെ ഉണ്ടായി കൊണ്ടിരിക്കുന്ന ആരോപണകറകൾ തേയ്ച്ചുമായ്ക്കാനാണ് ശ്രമിക്കുന്നത്.
പി.എസ്.സിയിൽ ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള പാനലിനെ നിശ്ചയിക്കുന്നത് ചെയർമാനാണ്. ഇടതുപക്ഷ സർവിസ് സംഘടനാ നേതാവായിരുന്ന ചെയർമാന്റെ പാനലിൽ വരുന്നവരെല്ലാം ആ അസോസിയേഷൻ നേതാക്കളോ അംഗങ്ങളോ ആണ്. ഇന്റർവ്യൂവിന് വിഷയ വിദഗ്ധരായി പോകുന്നതും അവർ തന്നെ. പാനൽ തയാറാക്കുന്ന ചോദ്യങ്ങളിലേതൊക്കെ അംഗീകരിക്കപ്പെട്ടു എന്നു അംഗങ്ങൾക്ക് അറിവില്ലാതിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ പ്രതിഫലം അനാകർഷകമെന്നു പറഞ്ഞ് പലരും പിൻവാങ്ങുന്നതിനാൽ ഒടുവിൽ ഒരാളുടെ ചോദ്യപട്ടിക അതേ പടി അംഗീകരിക്കുകയാണെന്നാണ് ആക്ഷേപം. ചെയർമാന്റെ സുഹൃത്തുക്കൾ തയ്യാറാക്കുന്ന ചോദ്യാവലിക്ക് എന്ത് രഹസ്യസ്വഭാവമാണുള്ളത്. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിൽ വരെ നടന്ന പരീക്ഷകളുടെ പരിശുദ്ധി ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഫിഷറീസ് വകുപ്പിൽ കുറച്ചു മുമ്പുനടന്ന പരീക്ഷയിൽ ചോദ്യപേപ്പർ തയാറാക്കിയതും അഭിമുഖത്തിനു വന്നതുമൊക്കെ ഒരു സർവകലാശാലയിലെ അധ്യാപകർ. അവർ സ്വന്തക്കാർക്ക് പരീക്ഷാ പരിശീലനവും മോക് ഇന്റർവ്യൂവുമൊക്കെ നടത്തി ‘യോഗ്യരെ തയാറാക്കി’ നിർത്തി. പരീക്ഷയും മറ്റു അഭ്യാസങ്ങളും കഴിഞ്ഞ് നിയമനപട്ടിക വന്നപ്പോൾ മുകളിലുള്ള മുപ്പത്തഞ്ചിലേറെ പേർ ഒരേ സർവകലാശാലയിൽ പഠിച്ചിറങ്ങിയ ഒരേ പാർട്ടിക്കാർ. അസ്വാഭാവികത തോന്നി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർ തന്നെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒന്നും നടന്നില്ല. ആക്ഷേപാർഹമായ രീതിയിൽ നിയമനം നേടിയവരുടെ പ്രൊബേഷൻ പിടിച്ചുവെച്ച മേലുദ്യോഗസ്ഥനെ സ്ഥലം മാറ്റി.ഈ മേലുദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോഴത്തെ സർക്കാരിനി വിവരങ്ങൾ കൈമാറിയതെന്ന് കരുതാം.
പി.എസ്.സിയിൽ മറ്റു ജോലികളിലുള്ളവരെ താൽക്കാലികമായ ‘പ്രിസം’ പാനലിൽ ഭാഗികജോലിക്കാരായി എടുക്കും. കാഷ്വൽ ജോലിയായി പി.എസ്.സി തന്നെ കാണുന്ന ഈ തൊഴിൽ വിഭാഗത്തിലുള്ളവർ അസി. ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനു ഈ പരിചയം കാണിച്ച് അപേക്ഷിച്ചപ്പോൾ തള്ളിപ്പോയി. എന്നാൽ, സർക്കാറിന്റെ പ്രചാരണപരിപാടികൾക്കായി നിയമിക്കപ്പെട്ട സ്വന്തക്കാർ വഴിയാധാരമാകുമെന്നുകണ്ട് പാർട്ടി ഇടപെട്ടു. അതോടെ, അസാധാരണവേഗത്തിൽ, തിരുത്തിയ പുതിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് പി.എസ്.സി ഓഫിസിലെത്തിച്ച് അവർ റാങ്കുപട്ടികയിൽ കയറിക്കൂടി. സാധാരണഗതിയിൽ തിരുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ ആജീവനാന്തം വിലക്കുന്ന പി.എസ്.സിയാണ് ഇത് ചെയ്യുന്നതെന്നോർക്കണം.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതി പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ കണ്ടെടുത്തത് കേരള സർവകലാശാലയുടെ എഴുതാത്ത ഒരുപിടി ഉത്തരക്കടലാസുകകളാണ്. 2020ൽ നടന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയെക്കുറിച്ചും കാര്യമായ പരാതിവന്നു-നാലര ലക്ഷംപേർ എഴുതിയ ഒ.എം.ആർ രീതിയിലുള്ള പ്രാഥമിക പരീക്ഷയിലെ 12000 ഉത്തരക്കടലാസുകൾ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ്, 21 പി.എസ്.സി ഉദ്യോഗസ്ഥരെക്കൊണ്ട് മാന്വലായി മൂല്യനിർണയം നടത്തി.ഇതിന്റെ ഫലവും പറയേണ്ടതില്ല. പരീക്ഷാ ക്രമക്കേടുകളിൽ ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന പി.എസ്.സി യോഗതീരുമാനത്തിനു ഒടുവിൽ ചെയർമാൻ വഴങ്ങിയിട്ടുണ്ട്. എന്നാൽ ഒഴിവുകൾ നികത്താതെ, റാങ്ക് പട്ടിക നിലവിലിരിക്കെ, താൽക്കാലിക നിയമനം വഴി പി.എസ്.സി ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും ഇടതുപാർട്ടി ബന്ധുക്കളെയുമൊക്കെ പിൻവാതിലിലൂടെ നിയമിച്ച്
തുടർഭരണത്തിന്റെ ബലത്തിൽ പി.എസ്.സിയെ പാർട്ടി സേവാ കമീഷൻ ആക്കി മാറ്റുകയാണ് എൽ.ഡി.എഫ് ചെയ്തത് എന്ന ആക്ഷേപത്തിന് അതൊന്നും പരിഹാരമാവില്ല. പരീക്ഷ ജയിക്കാൻ ഊണും ഉറക്കവുമില്ലാതെ അർഥവും ആയുസ്സും കളഞ്ഞ് അധ്വാനിക്കുന്ന പതിനായിരങ്ങളുടെ പ്രതീക്ഷകളെ ചവിട്ടിമെതിച്ചുള്ള പി.എസ്.സിയുടെ ഈ പോക്കിന് കടിഞ്ഞാൺ വീഴും. വിശ്വാസ്യത തിരിച്ചുപിടിക്കും. പി.എസ്.സി. പരീക്ഷകൾക്ക് പുനർമൂല്യനിർണയത്തിന് വ്യവസ്ഥയില്ല. മാർക്കിൽ സംശയമുണ്ടായാൽ പുനഃപരിശോധന നടത്താം. ഒ.എം.ആർ. ഷീറ്റിലെ എല്ലാ ഉത്തരങ്ങൾക്കും മാർക്കിട്ടിട്ടുണ്ടോ അത് കൂട്ടിയിട്ടത് ശരിയാണോ എന്നാണ് പുനഃപരിശോധനയിൽ നോക്കുക. ഒ.എം.ആർ. പരീക്ഷകൾക്കു മാത്രമേ പുനഃപരിശോധനയുള്ളൂ. 85 രൂപയാണ് ഫീസ്. മാർക്ക് പരിശോധിക്കാനുള്ള മറ്റൊരു മാർഗം ഉത്തരക്കടലാസിന്റെ പകർപ്പെടുക്കലാണ്.
അതിന് 335 രൂപ ഫീസടയ്ക്കണം.ഒ.എം.ആറിനും വിവരണാത്മക പരീക്ഷയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പെടുക്കാം. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചശേഷമേ ഇവയ്ക്ക് അപേക്ഷിക്കാനാവൂ. അതും 15 ദിവസത്തിനകം ഫീസടച്ച് അപേക്ഷിക്കണം. പരീക്ഷയെഴുതിയവർ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്വന്തം ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും പകർപ്പിനും മാത്രമേ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നതിനു മാത്രമേ സമയപരിധിയുള്ളൂ. അത് ലഭ്യമാക്കുന്നതിനുള്ള സമയപരിധി പി.എസ്.സി. നിശ്ചയിച്ചിട്ടില്ല.ഉത്തരക്കടലാസിന്റെ പുനഃപരിശോധനാ ഫലവും പകർപ്പും ലഭ്യമാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്ന് കാലങ്ങളായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്. ക്രമക്കേടുകൾ ഒരു പരിധിവരെ തടയാൻ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.
തുടക്കത്തിൽത്തന്നെ പിഴവുകൾ തീർക്കാനുമാകും. മാർക്കുകൾ മറച്ചുവെച്ച് റാങ്കു പട്ടിക പ്രസിദ്ധീകരിച്ചാലും 15 ദിവസത്തിനകം പുനഃപരിശോധനയ്ക്കും പകർപ്പിനും അപേക്ഷിക്കണമെന്ന വിചിത്രമായ രീതിയും പി.എസ്.സിക്കുണ്ട്. സ്വന്തം ഉത്തരക്കടലാസിന് പി.എസ്.സി നൽകിയ മാർക്ക് അറിയാതെയും പുനഃപരിശോധനയ്ക്ക് അപേക്ഷിക്കണം. എന്നാൽ, കാലാവധി കഴിഞ്ഞ് റാങ്കുപട്ടിക ചരമമടഞ്ഞാലും പുനഃപരിശോധനാഫലം അറിയിക്കുകയോ ഉത്തരക്കടലാസിന്റെ പകർപ്പ് അയക്കുകയോ ചെയ്യില്ല.സർവകലാശാലകളിൽ പി.ആർ.ഒ. നിയമനത്തിന് ആദ്യമായാണ് പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചത്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും മൂന്നുവർഷത്തെ മാധ്യമ പ്രവർത്തന പരിചയവുമാണ് യോഗ്യത. പി.ആർ.ഡിയിലെ കാഷ്വൽ ജോലിയെയും പ്രവൃത്തിപരിചയമാക്കിയാണ് വേണ്ടപ്പെട്ടവർക്ക് റാങ്കുപട്ടികയിൽ പി.എസ്.സി. ഇടംനൽകിയത്.
ഇതിന്റെ ചുരുക്കപ്പട്ടികയിൽ പേര് വന്നപ്പോൾത്തന്നെ പാർട്ടിപ്പത്രത്തിലുള്ളവർ ഓഫീസുകളിൽ ലഡു വിതരണവും ആഘോഷങ്ങളും ഒരുക്കിയിരുന്നു.പ്രതീക്ഷിച്ചപോലെ ഇവർക്കെല്ലാം അഭിമുഖത്തിൽ പരമാവധി മാർക്കും പി.എസ്.സിയുടെ വകയായി ലഭിച്ചു, റാങ്കു പട്ടികയിൽ അവർക്ക് മുന്നിലെത്താനുമായി. ഇവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്കു പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു മാസമായപ്പോഴേക്ക് ഏഴുപേർക്ക് നിയമന ശുപാർശയും അയച്ചു.സംസ്ഥാനത്ത് ഇത്തവണയും ഭരണത്തുടർച്ച പ്രതീക്ഷിച്ച പി.എസ്.സിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ വെട്ടിലായി. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിപക്ഷ സർവീസ് സംഘടനയിലായിരുന്ന ഇവരിൽ ചിലർ സമീപനാളുകളിലാണ് ഇടതു സംഘടനകളിലേക്ക് നയംമാറ്റിയത്.
പി.എസ്.സി. ഓഫീസുകളിലെ താത്കാലിക ജോലികളിൽ ബന്ധുക്കളെ നിയമിക്കുകയും പി.എസ്.സി. അംഗങ്ങളുടെ അടുപ്പക്കാരായി ഇനിയുള്ള അഞ്ചുവർഷം വിലസുകയുമായിരുന്നു ലക്ഷ്യം.പി.എസ്.സി. സെക്രട്ടറി സ്ഥാനം കൊതിക്കുന്ന അഡീഷണൽ സെക്രട്ടറിമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഭരണം മാറിയതോടെ ഇവരുടെ സ്വപ്നങ്ങളും തകർന്നടിഞ്ഞു. ഇനി ഭരണപക്ഷത്തേക്ക് നയം മാറ്റാനൊരുങ്ങുകയാണ് പലരും.ഭരണഘടനാ സ്ഥാപനമാണെങ്കിലും താത്കാലിക തസ്തികകൾക്ക് പി.എസ്.സിയിൽ ഒരു പഞ്ഞവുമില്ല. കമ്മിഷൻ അംഗമാകുന്നവർക്ക് താത്കാലികമായി നിയമിക്കാനാകുന്ന തസ്തികകൾ മുതൽ കാന്റീൻ ജോലികൾ വരെയുണ്ട്. ആറുമാസമാണ് താത്കാലിക നിയമനങ്ങൾക്കുള്ള കാലാവധിയെങ്കിലും കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുന്നവരാണ് കൂടുതലും.
സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി. റാങ്കുപട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെടുന്ന കമ്മിഷൻ, സ്വന്തം ഓഫീസുകളിൽ താത്കാലികക്കാരെ കണ്ണടച്ച് നിയമിക്കുകയാണ്. ഇവയൊന്നും അംഗീകൃത തസ്തികകളല്ലെന്നാണ് പി.എസ്.സിയുടെ വാദമെങ്കിലും താത്കാലിക നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുള്ളത് സൗകര്യപൂർവം മറക്കുകയാണ്. ഏതായാലും ഇത്തരം കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്. അജിതാ ബീഗത്തിന് മുന്നിൽ നിന്ന് പി എസ് സി ചെയർമാൻ നിക്കറിൽ സാധിക്കാതിരുന്നാൽ ഭാഗ്യം.
https://www.facebook.com/Malayalivartha



























