Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

10 JULY 2026 05:06 PM IST
മലയാളി വാര്‍ത്ത

അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നുള്ള പണം കൊള്ളയടിച്ച പ്രതികള്‍ ഓഹരിവിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി അന്വേഷണ സംഘം. ഓഹരിക്ക് പുറമേ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലും പണം ഇട്ടിട്ടുണ്ട്. പണം എത്രയും വേഗം കയ്യില്‍ നിന്ന് മറച്ചുവെക്കാനും ലാഭമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പ്രതികള്‍ നിക്ഷേപം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയ യുപി പൊലീസ് നിരവധി നിക്ഷേപരേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് മാത്രമല്ല, ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പ്രതികള്‍ കൊള്ളയടിച്ച പണം മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവയിലൂടെയും നിക്ഷേപം നടത്തിയിട്ടുണ്ട്.

വരുമാനത്തില്‍ കവിഞ്ഞ തുകകള്‍ കണ്ടെത്തിയ 30 അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. വ്യാജ സംഭാവന രസീതികളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബ്രോക്കറേജ് അക്കൗണ്ടുകള്‍, ട്രേഡിങ് സ്‌റ്റേറ്റ്‌മെന്റുകള്‍, നിക്ഷേപത്തിനായി ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് രേഖകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. അയോധ്യ രാമക്ഷത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ക്ഷേത്ര ഭരണത്തിലെ വന്‍ സുരക്ഷാവീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍, തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തിയോ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കോ വ്യക്തമാക്കാതെ പല നിര്‍ണായക ചോദ്യങ്ങളും റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.

കണ്‍ട്രോള്‍ റൂമിലെ സിസിടിവിയില്‍ പതിഞ്ഞ ഏപ്രില്‍ 27നും ജൂണ്‍ അഞ്ചിനുമിടയിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 40 ദിവസത്തിനിടെ 70 തവണയാണ് ജീവനക്കാര്‍ പണം കവര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം തനിയെ മാഞ്ഞുപോകുന്ന സംവിധാനമായതിനാല്‍ ഏപ്രില്‍ 27ന് മുമ്പ് നടന്ന മോഷണങ്ങള്‍ കണ്ടെത്താന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. പ്രതികളുടെ മൊഴികള്‍ പ്രകാരം, ഇതിനു മുമ്പും മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് സൂചന. അതിനാല്‍, ക്ഷേത്രത്തിന് കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍ എണ്ണാന്‍ എസ്ബിഐയും ട്രസ്റ്റും തമ്മില്‍ കൃത്യമായ ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൗണ്ടിങ് റൂമില്‍ കയറുന്ന ജീവനക്കാരെ കര്‍ശനമായി പരിശോധിക്കുക, പോക്കറ്റുകള്‍ ഇല്ലാത്ത പ്രത്യേക യൂനിഫോം ധരിക്കുക, ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തുക എന്നിവ പാലിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. എന്നാല്‍, ഇവയൊന്നും പാലിക്കപ്പെട്ടില്ല. 2024 സെപ്റ്റംബര്‍ 20ലെ ആദ്യ കരാര്‍ പ്രകാരം കൗണ്ടിങ് റൂമില്‍ കയറുന്ന എല്ലാവരെയും നിര്‍ബന്ധമായി പരിശോധിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, 2025 ഫെബ്രുവരി ആറിന് ട്രസ്റ്റ് ഈ ചട്ടം പുതുക്കി വല്ലപ്പോഴുമുള്ള പരിശോധനയാക്കി മാറ്റി. സുരക്ഷാ വിദഗ്ധരുടെ അനുമതിയില്ലാതെ ആരുടെ നിര്‍ദേശപ്രകാരമാണ് ഈ ചട്ടം അട്ടിമറിച്ചതെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (52 minutes ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (57 minutes ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (1 hour ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (1 hour ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends