Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഇന്ത്യക്ക് ലോട്ടറി..! ചൈന ഇത്തവണയും തേഞ്ഞു... ഇന്ത്യയുടെ പോരളി ഇനി ഈ രാജ്യത്തിലേക്ക്....

15 JUNE 2021 07:04 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെ ഒരു കാര്യം സംഭവിച്ചാൽ ഒരു വെടിക്ക് ഇന്ത്യയ്ക്ക് രണ്ട് പക്ഷികളെ തീർച്ചയായും ലഭിക്കും. ഇന്ത്യയുടെ സ്വന്തം പോരാളി തേജസ് വിമാനത്തെ സ്വന്തമാക്കിയാലെന്തെന്ന ചിന്തയിലാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം. മറ്റാരുമല്ല അർജന്റീനയാണ് ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നത്.

നിലവിൽ അർജന്റീന ചൈനയുമായി വലിയൊരു ആയുധ കരാറിനെ കുറിച്ചുള്ള ചർച്ചയിലാണ്. പന്ത്രണ്ട് ചൈനീസ് ജെ എഫ് 17 തണ്ടർ ജെറ്റുകൾ വാങ്ങുന്നതിനെ കുറിച്ചാണ് വർഷങ്ങളായി ചർച്ചകൾ നടക്കുന്നത്.

ആയുധ വിൽപ്പനയ്ക്കായി ഏതാനും മാസങ്ങൾക്ക് മുമ്പ് ചൈനയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം അർജന്റീനയിൽ എത്തി ചർച്ചകൾ നടത്തിയിരുന്നു.

പിന്നാലെ അർജന്റീനയുടെ വ്യോമസേന 12 ജെഎഫ് 17 തണ്ടർ ജെറ്റുകൾ വാങ്ങുന്നതിന് താത്പര്യവും പ്രകടിപ്പിച്ചു. വിമാനങ്ങളുടെ കൈമാറ്റത്തിനായുള്ള എല്ലാ പ്രാരംഭ ചർച്ചകളും പൂർത്തിയായി ഓർഡർ ഒപ്പിട്ട് കൈമാറാൻ പോകുന്നതിന് തൊട്ടു മുൻപാണ് അർജന്റീന മാറി ചിന്തിച്ചിരിക്കുന്നത്.

ഡിഫൻസ് മാദ്ധ്യമങ്ങളിൽ അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ചൈനയോട് വിമാനങ്ങളുടെ വില കുറയ്ക്കാൻ അവസാന നിമിഷത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇല്ലെങ്കിൽ തങ്ങൾ ഇന്ത്യയുടെ തേജസിലേക്ക് തിരിയുമെന്ന സൂചനയും നൽകിയിട്ടുണ്ട്. 50 മില്യൺ ഡോളർ വിലയിട്ടിരിക്കുന്ന ജെഎഫ് 17 യുദ്ധവിമാനം അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ചൈനയുടെ നിലപാട്.


എന്നാൽ ഈ വിമാനത്തെ കുറിച്ചുള്ള പോരായ്മകളാണ് അർജന്റീനയുടെ കണ്ണ് തുറപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ ഇടപാട് തടയുന്നതിനൊപ്പം തേജസിനെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ ഉയരാനുള്ള അവസരം കൂടിയാണിത്.

ജെഎഫ് 17 യുദ്ധവിമാനങ്ങളേക്കാൾ സാങ്കേതികമായി ഏറെ മികച്ചവയാണ് തേജസ് എന്ന് അടുത്തിടെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ പറഞ്ഞിരുന്നു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.

നിലവിൽ ബ്രിട്ടനടക്കമുള്ള പല രാജ്യങ്ങളിൽ നിന്നും അർജന്റീനയ്ക്ക് ആയുധങ്ങൾ വാങ്ങാനാവില്ല. അടുത്തിടെ ഫ്രാൻസും അർജന്റീനയ്ക്ക് ആയുധങ്ങൾ വിൽക്കാൻ വിമുഖത കാട്ടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (2 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (2 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (2 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (2 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (2 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (3 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (3 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (3 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (4 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (4 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (6 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (7 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (7 hours ago)

Malayali Vartha Recommends