Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടി; സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് ഇന്ത്യക്ക് നല്‍കി; പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിക്ഷേപം 2020 തില്‍; സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ ഇന്ത്യക്ക് 51-ാം സ്ഥാനം

18 JUNE 2021 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 5.8 ശതമാനം കുറവാണ് 2019 ല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2020 ആയപ്പോള്‍ കാര്യങ്ങള്‍ വീണ്ടും മാറി. 20700 കോടിയാണ് 2020 ലെ ഇന്ത്യക്കാരുടെ നിക്ഷേപം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിക്ഷേപത്തുകയാണ് ഇതെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2019ല്‍ 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഇന്ത്യക്കാരുടേയും ഇന്ത്യന്‍ സ്ഥാപനങ്ങളുടേയും പേരിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളം നിക്ഷേപം കുറഞ്ഞ നിലയില്‍ നിന്ന ശേഷമാണ് 2020ല്‍ ഈ കുതിച്ചുചാട്ടമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2006ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വലിയ കുറവ് വന്നിരുന്നുവെന്നും സെന്‍ട്രല്‍ ബാങ്ക് വിശദമാക്കുന്നു. 2011, 2013, 2017 വര്‍ഷങ്ങളില്‍ മാത്രമാണ് ഈ ട്രെന്‍ഡില്‍ നേരിയ വ്യത്യാസമുണ്ടായത്. കസ്റ്റമര്‍ നികേഷപത്തിലൂടെ 4000കോടി രൂപയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയും ട്രസ്റ്റുകള്‍ മുഖേന 13500 കോടി രൂപയും നിക്ഷേപമാണ് 2020ല്‍ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും മറ്റ് നിക്ഷേപരൂപത്തിലുമാണ് ഇവയുള്ളത്.

കസ്റ്റമര്‍ മുഖേനയുള്ള നിക്ഷേപത്തില്‍ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലാണ് കുത്തനെ വര്‍ധനവ് ഉണ്ടായതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2019നേക്കാള്‍ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോര്‍ട്ട്. 2018 മുതല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് നികുതി വിഭാഗത്തിന് കണക്കുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് രാജ്യത്തിന് നല്‍കുന്നുണ്ട്.

സ്വിസ് ബാങ്കിലെ വിദേശനിക്ഷേപത്തില്‍ ഏറ്റവും മുന്നിലുള്ളത് യുകെയാണ്. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ജര്‍മനി, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, ബഹാമാസ് എന്നീരാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയില്‍ 51-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡ്, നോര്‍വ്വെ, ഡെന്‍മാര്‍ക്ക്, ഹംഗറി, മൌറീഷ്യസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പിലാണ് ഇന്ത്യ. 2020ല്‍ വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യുകെയുമെന്നാണ് സ്വിസ് ബാങ്ക് കണക്കുകള്‍ വിശദമാക്കുന്നത്.

അതേസമയം ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളില്‍നിന്നു നിക്ഷേപിച്ചതിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. സ്വിസ് ബാങ്കിന്റെ നിക്ഷേപവും അവയുടെ സ്വകാര്യതയും വ്യാപക ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. നിക്ഷേപകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പതിവുള്ള സ്വിസ് ബാങ്ക്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ തയാറായിരുന്നു. കള്ളപ്പണ ഇടപാടുകളെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്. സ്വിസ് ബാങ്ക് കൈമാറിയ വിവരങ്ങള്‍ പുറത്ത് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends