Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ചൈന... എങ്ങനെ ഇത് സാധിച്ചു... ഉറ്റുനോക്കി ലോകജനത! കൊറോണയ്ക്കിടയിലും...

18 JUNE 2021 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കോവിഡിനെ ചെറുക്കാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലോകത്താകമാനം 200 കോടി ഡോസ് വാക്സിൻ ജനങ്ങൾക്ക് നൽകിയെന്ന് കണക്കുകൾ ഈ മാസം ആദ്യം തന്നെ പുറത്ത് വന്നിരുന്നു. ഇതിൽ 60 ശതമാനത്തിലേറെ വാക്സിനും ഇന്ത്യ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളിലുള്ളവർക്കാണ് നൽകിയതെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടുകൾ വായിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

വാക്സിനേഷനിൽ ചൈനയാണ് മുന്നിൽ നിൽക്കുന്നതെന്നും അതിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വാർത്തകൾ മറ്റ് രാജ്യങ്ങളെ ഏറെ ഞെട്ടിക്കുന്നതാണ്.

അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളി ചൈനയില്‍ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയിലെത്തും എന്നാണ് ഇപ്പോഴത്തെ ഏറ്റവും ഒടുവിലായി പുറത്ത് വന്ന റപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിൽ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ബുധനാഴ്ച വരെ ചൈനയിൽ 96 കോടി 70 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടി ഡോസുകളാണ് എന്ന് പറയാൻ സാധിക്കും. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചിട്ടുള്ളതും.

ഇതില്‍ 40 ശതമാനവും നടത്തിയത് ചൈനയിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊവിഡ് മഹാമാരി പൊട്ടി പുറപ്പെട്ട ചൈനയിൽ മാസ് വാക്സിനേഷൻ നടത്തി എന്ന് പറയുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് അത് ഇപ്പോഴും ഒരു അത്ഭുതമായി തന്നെയാണ് കാണുന്നത്.

തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ചൈനയിലെ വാക്‌സിനേഷന്‍ അതിവേഗത്തിലാണ് 100 കോടിയിലേക്കെത്താന്‍ പോകുന്നത്. മാര്‍ച്ച് 27-ന് ചൈനയില്‍ 10 ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നത്.

എന്നാല്‍ മെയ് മാസത്തോടെ വാക്‌സിനേഷന്റെ വേഗത വളരെ വേ​ഗത്തിൽ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 കോടിയോളം ഡോസുകളാണ് വിതരണം ചെയ്തതെന്നാണ് ചൈനീസ് ആരോഗ്യ കമ്മീഷന്റെ രേഖകള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച മാത്രമായി 20 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ നിരക്കില്‍ പോകുകയാണെങ്കില്‍ ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ 100 കോടി ഡോസെന്നത് കവിയാന്‍ സാധ്യത ഏറെയാണ്. ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

അതേസമയം, ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്സിൻ ചൈനയിൽ ജനങ്ങൾക്ക് നൽകിയിരുന്നു. യുഎസിൽ വാക്സിനേഷൻ 29.7 കോടി ഡോസ് കടന്നു. മൂന്നാമതുള്ള ഇന്ത്യയിൽ 21.6 കോടിയിലേറെ ഡോസ് വാക്സിൻ ജൂൺ തുടക്കത്തോടെ ജനങ്ങൾക്ക് നൽകിയിരുന്നു. ബ്രസീൽ, ജർമനി എന്നീ രാജ്യങ്ങളാണ് വാക്സിനേഷൻ കണക്കിൽ തൊട്ടുപിന്നിൽ നിൽക്കുന്നത്.

വാക്സിനേഷനിൽ മുന്നിലുള്ള ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ദിനംപ്രതി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും മരണ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്സിനേഷൻ വേഗത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വൈറസിന്റെ വ്യാപനം കുറഞ്ഞതോടെയാണ് തുടക്കത്തില്‍ ആളുകള്‍ വാക്‌സിനേഷന്‍ മടി കാണിച്ചത്. എന്നാല്‍ വടക്കന്‍ അന്‍ഹുയി, ലിയാനിങ് പ്രവശ്യകളിലും തെക്ക് ഗുവാങ്‌ഡോങിലും അടുത്തിടെയുണ്ടായ അപകടരമായ രീതിയിലുള്ള വ്യാപനം ആളുകളെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിച്ചു. വാക്‌സിനേഷന് മടികാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends