Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി 7 രാജ്യത്തിന് ആ നേട്ടം... സൂപ്പർസ്റ്റാറായി നരേന്ദ്രമോദി... കണ്ണ് കടിയോടെ ചൈന... കയ്യടിച്ച് ലോകരാജ്യങ്ങൾ...

20 JUNE 2021 11:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങള്‍ ലോകത്തിന്റെ വിധി നിര്‍ണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തിയിരുന്നു. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈയൊരു പ്രസ്താവന എന്ന് വേണം കരുതാൻ.

എന്ത് കൊണ്ട് ഇത്തരത്തിൽ പ്രസ്താവന നടത്തിയും ​ഗ്ലോബൽ ടൈംസ് പോലുള്ള മാ​ഗസിൻ വഴി കാർട്ടൂൺ പങ്കുവച്ചു ഇത്തരത്തിൽ ചൈനയുടെ അതൃപ്തി പുകയ്ക്കുന്നു? അതിൽ കൂടുതൽ ചിന്തിക്കാൻ ഒന്നുമില്ല,

ഏതൊരു കൊച്ചു കുട്ടിയ്ക്കും മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നേയുള്ള ലോക പോലീസാവാൻ യൂണിഫോം തയ്പ്പിച്ച വച്ച ചൈനയ്ക്ക് അത് ഇനി അലമാരിയിൽ തൂക്കിയിടാൻ മാത്രമേ കഴിയൂ എന്നുള്ള തിരിച്ചറിവാണ് ഇത്തരത്തിലുള്ള പൊട്ടിത്തെറികൾക്ക് ആധാരമായുള്ളത്.

മറ്റ് രാജ്യങ്ങൾ ഇന്ത്യയെ അം​ഗീകരിക്കുന്നതും വ്യക്തമായ ഒരു സ്ഥാനവും നൽകി വേണ്ട വിധത്തിൽ പരിചരിക്കുന്നതും ചൈനയ്ക്ക് ഒട്ടും തന്നെ പിടിക്കുന്നില്ല എന്ന് സാരം.

കൊവിഡ് എന്ന അപകടകാരിയായ മഹാമാരിയെ തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു ജി7 ഉച്ചകോടിയ്ക്ക് സമാപനം കുറിച്ചത്. സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 7ൽ ഇന്ത്യ അംഗമല്ലെങ്കിൽ പോലും ബ്രിട്ടനിലെ കോൺവാളിൽ കഴിഞ്ഞയാഴ്ച സമാപിച്ച അവരുടെ ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങൾ നമുക്ക് നേട്ടമായി ഭവിച്ചു എന്ന് വേണം പറയാൻ. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത രാജ്യങ്ങളിൽ മുഖ്യസ്ഥാനം ഇന്ത്യയ്ക്കായിരുന്നു ലഭിച്ചത്.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്ന രാജ്യാന്തര സന്നദ്ധസംഘടനയായ അമേരിക്കയിലെ ‘ഫ്രീഡം ഹൗസ്’ അടുത്തിടയ്ക്ക് ഇന്ത്യയെ ഭാഗിക ജനാധിപത്യരാജ്യമായി തരംതാഴ്ത്തിയിരുന്നു. ഇത്തരം മറ്റു ചില സംഘടനകൾ നമ്മുടെഭരണക്രമത്തെ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി വിശേഷിപ്പിച്ചു.

ഈ വിമർശനങ്ങളുടെയെല്ലാം മുളയിലേ നുള്ളിക്കോണ്ടായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. ഉച്ചകോടിയെ 3 തവണ ഓൺലൈനായി അഭിസംബോധന ചെയ്ത നരേന്ദ്ര മോദി, ഇത്തരം ആശങ്കകളെല്ലാം വ്യക്തമാക്കി കൊടുത്തു. തുറന്ന സമൂഹത്തെക്കുറിച്ചു നടന്ന പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷകനായിരുന്ന മോദി ജനാധിപത്യത്തോടും പൗരാവകാശത്തോടും ബഹുസ്വരതയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രേരണമൂലമാണ് ബഹുരാഷ്ട്ര സഖ്യത്തെക്കുറിച്ചുള്ള ഉറപ്പുകൾക്ക് പ്രസ്താവന ഊന്നൽ നൽകിയത്. ഇത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായി കണക്കാക്കാം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, ഇനി മുന്നോട്ടുള്ള ആഗോളപ്രശ്നങ്ങളിലും ഇത്തരം ഐക്യം രൂപപ്പെടണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കൂട്ടായ നടപടികൾ വേണമെന്ന് മോദി നിർദേശിച്ചു. ഇതും ഒരു രാജ്യത്തിന് ഒറ്റയ്ക്കു നേരിടാൻ കഴിയില്ലെന്നും ജി 20 രാജ്യങ്ങളിൽഇന്ത്യ മാത്രമാണ് പാരിസ് ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പദ്ധതികൾ തയ്യാറാക്കി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര സോളർ സഖ്യത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

ജി 7 രാഷ്ട്രങ്ങൾ ഇന്ത്യയുടെ സ്വാഭാവിക സഖ്യകക്ഷികളാണെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ തനതു സാംസ്കാരിക മൂല്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഈ പ്രഖ്യാപനങ്ങളുടെ പ്രതിഫലനമെന്നോണം, ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയ്ക്കെതിരെ പ്രത്യക്ഷ വിമർശനമൊന്നും ഉണ്ടായില്ല.

അതിലുപരിയായി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രസ്താവനാ ഭാഗങ്ങൾ ഇന്ത്യയുമായി കൂടിയാലോചിച്ചാണ് തയാറാക്കിയത്. ദേശീയ സുരക്ഷയെയും ക്രമസമാധാനത്തെയും കുറിച്ചുള്ള പരാമർശങ്ങൾ, അവ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നില്ലെന്നതിന്റെ സൂചനകളായി പിന്നീടു വ്യാഖ്യാനിക്കപ്പെട്ടു. 

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മുഖാമുഖം നടത്തിയ ആദ്യ ഉച്ചകോടിയിൽ ലോകത്തിന്റെ നായകത്വം കൈപ്പിടിയിൽ നിൽക്കുമോയെന്ന കാര്യത്തിൽ നേതാക്കൾക്ക് ആശങ്കയുള്ളതായി തോന്നി. ശത്രുപക്ഷത്തു നിൽക്കുന്ന ചൈനയും പൊതുധാരയ്ക്കു പുറത്തുനിൽക്കുന്ന റഷ്യയും അവരെ അസ്വസ്ഥരാക്കുന്നുണ്ടാവണം.

ഏതായാലും അമേരിക്കയുടെ തിരിച്ചുവരവ് ധനികരാഷ്ട്രസംഘത്തിന് നവോന്മേഷം പകർന്നതായി കാണാം. പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളിലൂടെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് സൃഷ്ടിച്ച അങ്കലാപ്പ് ചില്ലറയായിരുന്നില്ല.

കോവിഡ് വാക്സീനും മരുന്നുകളും ലോകത്തു നീതിയുക്തമായി പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഒന്നാം തരംഗത്തിന്റെ നാളുകളിൽ ഇക്കാര്യത്തിൽ നാം കാട്ടിയ മാതൃകയും വിശദീകരിച്ചു. ദരിദ്രരാഷ്ട്രങ്ങൾക്കു 100 കോടി ഡോസ് വാക്സീൻ നൽകുമെന്ന് ഉച്ചകോടി ഒടുവിൽ പ്രഖ്യാപിച്ചു. ഇതിൽ 50 കോടി യുഎസും 10 കോടി ബ്രിട്ടനും നൽകും.

സമൂഹപ്രതിരോധം കൈവരിച്ച് കൂടുതൽ ആൾനാശം തടയുന്നതിന് ലോകജനസംഖ്യയുടെ 70 ശതമാനത്തിനെങ്കിലും കുത്തിവയ്പ് നൽകണം. ഇതിന് 100 കോടി ഡോസ് അപര്യാപ്തമാണ്. ലോകത്തിന്റെ ഓരോ കോണിലും വാക്സീനും മരുന്നും എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ഒരുക്കേണ്ടിവരും.

മഹാമാരികൾ അവികസിത, വികസ്വര രാജ്യങ്ങളിൽ ഉദ്ഭവിച്ച് വികസിത മേഖലകളിലേക്കു പടരുമെന്ന അനുമാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പദ്ധതികളും വ്യവസ്ഥകളും ആവിഷ്ക്കരിച്ചിട്ടുള്ളത്. എന്നാൽ കോവിഡിന്റെ ഗതി ഇതിനു വിപരീതദിശയിലായിരുന്നു. വികസ്വര രാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ധനികരാഷ്ട്രങ്ങളെ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് ഇതുമൂലം സംജാതമായത്.

ഹരിതഗ്രഹ വാതകങ്ങൾ ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും ലഭ്യമാക്കാതെ കാർബൺ രഹിത ലോകം എന്ന ലക്ഷ്യം നേടാൻ കഴിയില്ലെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉച്ചകോടിയിൽ നടന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ ചർച്ചകളിലെല്ലാം ചൈനയും റഷ്യയുമായിരുന്നു പ്രതിയോഗികൾ.

സിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഹോങ്കോങ്ങിലെ സ്വയംഭരണ കരാർ ലംഘനത്തിന്റെയും പേരിൽ ചൈനയ്ക്കെതിരെ വിമർശനം ചൊരിഞ്ഞു. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് സമഗ്രാന്വേഷണത്തിനു ചൈന തയാറാകണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.

ചൈന ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചൈനയുമായുള്ള വാണിജ്യബന്ധം ശക്തമാക്കാനുള്ള ചില യൂറോപ്യൻ രാജ്യങ്ങളുടെ പദ്ധതിക്ക് ഉച്ചകോടി തടയിട്ടത് ഇന്ത്യയ്ക്കു കൂടുതൽ അവസരമായേക്കും.

അതേസമയം, ഈ കൂട്ടായ്മയും റഷ്യയുമായുള്ളബന്ധം ശത്രുതാപരമാകുന്നത് ഇന്ത്യ– റഷ്യ സൗഹൃദത്തിനു വെല്ലുവിളിയാകാമെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന് ആശിക്കാം. മഹാമാരിയുടെ നിർമാർജനവും സമ്പദ്ഘടനയുടെ പുനരുജ്ജീവനവും സുരക്ഷയും പ്രപഞ്ചത്തിന്റെ സംരക്ഷണവും മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഗോള കൂട്ടായ്മകളുമാണ് ജി 7 ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന പദ്ധതികൾ. ബഹുരാഷ്ട്രകൂട്ടായ്മയുടെയും സഹകരണത്തിന്റെയും പുത്തൻ സന്ദേശം അവരുമായി ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ അവസരം നൽകുമെന്നു പ്രത്യാശിക്കാം.

മഹാമാരിക്കു ശേഷമുണ്ടാകാനിടയുള്ള ആഗോള പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നവെല്ലുവിളിയും അതിജീവിക്കാനുള്ള രണ്ടുംകൽപിച്ച നടപടിയായേ ഇതിനെയെല്ലാം കാണാൻ കഴിയും. ഇതിനിടയിൽ മേധാവിത്വം സ്ഥാപിക്കാൻ തക്കം പാർത്തിരിക്കുന്ന ചൈനയെയും റഷ്യയെയും നേരിടണമെന്ന വികാരവും അതിൽ പ്രതിഫലിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends