Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

ഇസ്രയേലിന്റെ മൂക്കിന് താഴെ നിന്നും തടവുകാർ രക്ഷപെട്ടു! കൊടുത്തത് ഒന്നൊന്നര പണി! കണ്ടു കിട്ടിയാൽ തലയറുക്കും

07 SEPTEMBER 2021 11:14 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇസ്രായേലിന്‍റെ സുരക്ഷ വിന്യാസത്തെ കുറിച്ചുള്ള പേരും പെരുമയും കേൾക്കാത്തവരാരും ലോകത്തുണ്ടാവില്ല. അതുകൂടാതെ പെ​ഗാസസ് എന്ന ചാര സോഫ്റ്റ് വെയർ നിർമിച്ച് ലോകം മുഴുവൻ ചാരകണ്ണുകളുമായി അവർ തങ്ങളുടേതായ ഒരു സാമ്രാജ്യം കെട്ടിപടുത്ത് അടക്കി വാഴുകയാണ്.

ഇവിടെ നിന്നും​ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ജയിൽ ചാട്ടം ലോകം ഏറെ അത്​ഭുതത്തോടെ ഉറ്റുനോക്കുകയാണ്​. അതിനൊരു കാരണവുമുണ്ട്. സിനിമയെ പോലും വെല്ലുന്ന ഒരു ജയിൽ ചാട്ടം തന്നെയാണ് ഇതെന്ന് വേണം പറയാൻ.

വടക്കൻ ഇസ്രായേലിലെ ഗിൽബോവ അതീവസുരക്ഷാ ജയിലില്‍ നിന്ന് സുരക്ഷ ജീവനക്കാരുടെ കണ്ണു വെട്ടിച്ച്​ ആറു ഫലസ്​തീനികൾ ജയിൽ ചാടിയതാണ്​ സംഭവം. തിങ്കളാഴ്ച രാവിലെ തുരങ്കം വഴിയാണ് തടവുകാർ രക്ഷപ്പെട്ടത്. തൊട്ട് പിന്നാലെ തന്നെ ഇവർക്കായുള്ള തിരച്ചിൽ ഇസ്രയേൽ ആരംഭിച്ചു കഴിഞ്ഞു.

ഗലീലി കടലിനും വെസ്റ്റ് ബാങ്ക് നഗരത്തിനും ഇടയിലെ ഗിൽബോവ ജയിലിൽ നിന്നാണ് തടവുപുള്ളികൾ ഒരു ഒന്നൊന്നര ചാട്ടം നടത്തിയത്. തടവുകാർ ജയിലിനു പുറത്തെത്താൻ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രം പലസ്തീനിലെ സമൂഹമാധ്യമങ്ങളിൽ വൈറലായി തന്നെ ഇപ്പോൾ പ്രചരിക്കുകയാണ്.

ഇസ്രായേലിലെ അതീവ സുരക്ഷയുള്ള തടവറയിലൊന്നാണിത്​. ശുചിമുറിയിൽ നിന്ന്​ പുറത്തേക്ക്​ കിലോമീറ്റർ നീണ്ട തുരങ്കം നിർമിച്ചാണ്​ ഇവർ കടന്നു കളഞ്ഞത്​. സെല്ലിലെ ശുചിമുറിയിൽ തുരങ്കം നിർമിച്ച പ്രതികൾ, ജയിലിലെ ഇടനാഴിവഴി രക്ഷപ്പെടുകയായിരുന്നു. ജയിൽ നിർമാണ സമയത്താണ് ഈ ഇടനാഴികളുണ്ടാക്കിയതെന്ന് സേനാ കമാൻഡർ അരിക് യാകോവ് വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെയാണ്​ ജയിൽ ചാട്ട കഥ പുറം ലോകം അറിയുന്നത്​. ഇസ്രായേലിന്‍റെ തടവറയിൽ നിന്ന്​ ഇത്തരം രക്ഷപ്പെടലുകൾ അപൂർവമാണ് എന്നത് തന്നെയാണ് ഇതിനെ വേറിട്ടതാക്കി മാറ്റുന്നത്​.

രക്ഷപ്പെട്ടവരിൽ പലസ്തീൻ പാർട്ടി ഫത്തയുടെ സൈനിക വിഭാഗത്തിന്റെ കമാൻഡർ സക്കരിയ സുബെയ്ദിയുമുണ്ട്. ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘത്തിന്റെ അംഗങ്ങളാണു മറ്റുള്ളവർ. ഇന്റലിജൻസ് സഹായത്തോടെയാണ് ഇസ്രയേൽ പൊലീസ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

തടവു ചാടിയവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ പിടികൂടാനുള്ള ഒരുക്കത്തിലാണ്​ ഇസ്രായേൽ സൈന്യവും പൊലീസും മറ്റു സുരക്ഷ ഉദ്യോഗസ്​ഥരും. ​പ്രത്യേകം നായകളെ ഗിൽബോവ പരിസരങ്ങളിൽ ഇവരെ പിടികൂടാനായി വിന്യസിച്ചിട്ടുണ്ട്​. തടവു ചാടിയവരെ ഉടൻ പിടികൂടുമെന്ന്​ ഇസ്രായേൽ അധികൃതർ പ്രതികരിച്ചെങ്കിലും സംഭവം രാജ്യത്തിനു തന്നെ നാണക്കേടായി മാറിയിട്ടുണ്ട്.

ഏറ്റവും സുരക്ഷിതമായ കേന്ദ്രമെന്നാണു ജയിൽ അറിയപ്പെട്ടിരുന്നത്. അതിർത്തിയിൽനിന്ന് നാല് കിലോമീറ്റർ അകലെയാണു ജയിൽ. ഇസ്രയേലിനെതിരെ ആക്രമണം നടത്തി പിടിയിലായ പലസ്തീൻ പൗരന്മാരെ ഇവിടെയാണു പാർപ്പിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരായിരുന്നു നാലുപേർ.

ജയില്‍ സെല്ലിലെ ബാത്‌റൂമിനകത്തു മാസങ്ങളായി കുഴിച്ചു കൊണ്ടിരുന്ന തുരങ്കം വഴിയാണ് തടവുകാര്‍ ജയിലിനു പുറത്തേക്ക് രക്ഷപ്പെട്ടത്. ഇവര്‍ ചെന്നിറങ്ങിയത് ജയില്‍ ഗേറ്റിന് തൊട്ടടുത്ത്, നിരീക്ഷണ ടവറിന്റെ തൊട്ടുതാഴെയായാണ്. നിരീക്ഷണ ടവറില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ഇസ്രായേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതുകൂടാതെ, ഇസ്രായേലിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഈ ജയിലിന്റെ കെട്ടിട പ്ലാന്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നുവെന്ന് ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജയിലിന്റെ അറ്റകുറ്റ പണികളുടെ ചുമതലയുള്ള സ്വകാര്യ കമ്പനിയാണ് പ്ലാന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇത് തടവുചാട്ടത്തിന് സഹായകമായിട്ടുണ്ടോ എന്ന് സംശയമുണ്ട്.

രക്ഷപ്പെടുന്നതിന് പ്രതികൾക്കു പുറത്തുനിന്നുള്ള സഹായം ലഭിച്ചിരുന്നു എന്നും വിലയിരുത്തുന്നു. ജയിലിനുള്ളിൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് നിഗമനം. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനുള്ള ഉപകരണം സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തിപ്പിച്ചിരുന്നില്ല. പുലർച്ചെ 1.30 മുതൽ 3 മണി വരെയുള്ള സമയത്താണ് പ്രതികൾ രക്ഷപ്പെട്ടത്.

കൃഷിസ്ഥലത്ത് സംശയകരമായ തരത്തിൽ ചിലരെ കണ്ടെന്ന് പുലർച്ചെ 1.50ന് ജയിലിനു‌ തൊട്ടടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ പൊലീസിനെ അറിയിച്ചിരുന്നു. പലസ്തീനുമായി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ തടവുകാർ രക്ഷപ്പെട്ടത് ഇസ്രയേലിനെ പ്രതിരോധത്തിലാക്കി. ഇവരെ ജീവനോടെയോ അല്ലാതെയോ പിടികൂടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല ഇസ്രയേലിൽ നിന്നു പലസ്തീന്‍ തടവുകാർ രക്ഷപ്പെടുന്നത്. 1995ൽ ഫർ യോന ജയിലിൽനിന്നും 2014ൽ ഗിൽബോവയ്ക്കു സമീപത്തെ ഷറ്റ ജയിലിൽനിന്നും തടവുകാർ പുറത്തുചാടിയിരുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (17 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (30 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (34 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (52 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (1 hour ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (2 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (2 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (3 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends