Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

സ്വന്തം ജനങ്ങളെ ചുട്ടു കൊല്ലുന്ന ഇമ്രാന്‍ പുറം ലോകം അറിയാത്ത പാകിസ്ഥാനില്‍ നടക്കുന്ന കൊടും ഭീകരതകള്‍

09 SEPTEMBER 2021 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

മുസ്ലിംകൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രത്തിനുള്ളിലും ചില മുസ്ലിംകൾ ന്യൂനപക്ഷമായി അവശേഷിക്കുന്ന അവസ്ഥ.ചിലരെ മുന്തിയ മുസ്ലിംകൾ എന്നും, മറ്റു ചിലരെ മേന്മ കുറഞ്ഞ മുസ്ലിംകൾ എന്നും കണക്കാക്കപ്പെടുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം വേട്ടയാടപ്പെടുകയും, കൊലചെയ്യപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അറിയപ്പെടുന്നത് ഹസാരകൾ എന്നാണ്.

 

 

 

 

 

 

എന്തുകൊണ്ടാണ് അവരിങ്ങനെ വേട്ടയ്ക്കിരയാകുന്നത്? എന്തിന്റെ പേരിലാണ് ഈ നിരപരാധികൾ ഇങ്ങനെ വധിക്കപ്പെടുന്നത്?അറിയാം മലയാളി വാർത്ത ഫോക്കസിലൂടെ പാകിസ്ഥാനും താലിബാനും വെറുക്കുന്ന കൊന്നൊടുക്കുന്ന ഹസാരാ മുസ്ലിംകളെ കുറിച്ച്.

 

 

 

 

 

മംഗോളിയൻ ശരീരപ്രകൃതിയുള്ള ഷിയാ മുസ്‍ലിം വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഹസാരാ മുസ്ലിംകൾ. അഫ്ഗാനിസ്ഥാന്റെ ഹൃ‍ദയഭൂവിലും വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലുമാണ് ഹസാരകളുടെ വാസം. സംസാരഭാഷ പേർഷ്യൻ ഭാഷയുടെ വകഭേദമായ ഹസാഗരിയാണ്.

 

 

 

 

 

 

1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോൾ, അന്ന് ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് സുരക്ഷിതത്വം ഉണ്ടാകില്ല, ഇവിടെ അവർക്ക് അർഹിക്കുന്ന പരിഗണന കിട്ടില്ല എന്നും പറഞ്ഞുകൊണ്ട് മുഹമ്മദലി ജിന്ന, പിടിച്ച പിടിയാലേ സ്ഥാപിച്ചെടുത്തതാണ് പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രം. എന്നാൽ, അവിടെ ഇന്നുള്ള ദുരവസ്ഥ വളരെ വിചിത്രമാണ്.

 

 

 

 

 

 

 

മുസ്ലിംകൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആ രാഷ്ട്രത്തിനുള്ളിലും ചില മുസ്ലിംകൾ ന്യൂനപക്ഷമായി അവശേഷിച്ചു. ചിലരെ മുന്തിയ മുസ്ലിംകൾ എന്നും, മറ്റു ചിലരെ മേന്മ കുറഞ്ഞ മുസ്ലിംകൾ എന്നും കണക്കാക്കപ്പെട്ടു. ചിലരെ അവിടത്തെ പൊതുബോധം മുസ്ലിംകളായി കണക്കാക്കാൻ പോലും വിസമ്മതിക്കുന്ന അവസ്ഥയുണ്ട്. ജിന്നയുടെ വാഗ്ദത്ത ഭൂമിയായ പാകിസ്ഥാൻ ഇന്ന് സുന്നി മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള, അവർ നിയമങ്ങൾ നിർണ്ണയിക്കുന്ന, മറ്റു വിഭാഗങ്ങളോട് വിവേചനബുദ്ധ്യാ പെരുമാറുന്ന ഒരു രാഷ്ട്രമാണ്. അവിടെനിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.

 

 

 

 

 

 

 

ഹസാരകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം, 'ഓസ്‌ല' എന്നതാണ്. 'ഓ' 'സല' എന്നീ രണ്ടു പഷ്തൂനി പദങ്ങൾ ചേർന്നുണ്ടായ ഈ വാക്കിന്റെ അർഥം 'സന്തുഷ്ടൻ' എന്നാണ്. അഫ്ഗാനിസ്ഥാനിലുള്ള ഹസാരിസ്ഥാനിൽ ആണ് ഇവരുടെ വംശീയ വേരുകളെന്നാണ് സങ്കൽപം. അവിടത്തെ മലകളിൽ നിന്നും ആയിരത്തോളം കുഞ്ഞരുവികൾ പുറപ്പെട്ടിരുന്നതുകൊണ്ടാണ് ഹസാരിസ്ഥാൻ എന്ന് സ്ഥലത്തെ വിളിച്ചിരുന്നതെന്നും അവിടെനിന്നുള്ളവർ എന്ന അർത്ഥത്തിൽ അവിടെനിന്നുള്ളവരെ ഹസാരകൾ എന്ന് വിളിച്ചിരുന്നു എന്നുമാണ് പറയപ്പെടുന്നത്.

 

 

 

 

 

 

 

ചില ചരിത്ര രേഖകൾ ഇവരെ ജെങ്കിസ്ഖാനുമായും ബന്ധിപ്പിക്കുന്നുണ്ട്. ആയിരം പേരുള്ള ഒരു ദളം ജെങ്കിസ് ഖാന്റെ അധിനിവേശ സേനയ്ക്ക് ഉണ്ടായിരുന്നു എന്നും, ആക്രമണം കഴിഞ്ഞ് ഖാൻ പോയിട്ടും ആ ആയിരം പേരുടെ ദളം അഫ്ഗാനിസ്ഥാനിൽ തുടർന്നു. ഈ സൈനികരും അഫ്ഗാനിസ്ഥാൻ സ്വദേശികളും തമ്മിൽ കലർന്നുണ്ടായ വംശത്തെയാണ് 'ഹസാരകൾ' എന്ന് പറയുന്നത് എന്ന് മറ്റൊരു കഥയുമുണ്ട്. മംഗോൾ-തുർക്ക് വംശങ്ങളുടെ മിശ്രണമാണ് ഹസാരകളുടെ വംശീയ പശ്ചാത്തലം എന്നും ചിലർ കരുതുന്നു.

 

 

 

 

 

വിശ്വപ്രസിദ്ധമായ ബാമിയാനിലെ ബുദ്ധപ്രതിമകളെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമാകും. താലിബാൻ ഈ പ്രതിമകൾ തകർത്തത് ലോകമെമ്പാടും വാർത്തയായ ഒരു സംഭവമാണ്. ഈ പ്രദേശവും ഹസാരകൾ കഴിയുന്ന ഇടങ്ങളാണ്. സുന്നി വംശജരായ പഷ്തൂനികളും ഇറാന്റെ സ്വാധീനത്തിൽ ശിയാക്കൾ ആയിരുന്ന ഹസാരകളും തമ്മിൽ നൂറ്റാണ്ടുകൾ മുമ്പുതന്നെ കലഹങ്ങൾ പതിവായിരുന്നു. 1880 മുതൽ 1901 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച അബ്ദുൽ റഹ്മാൻ ഖാന്റെ കാലത്ത് നടന്ന വ്യാപകമായ ഷിയാ നരസംഹാരത്തിൽ നിരവധി ഹസാരകൾക്കും ജീവൻ നഷ്ടമായി. ഈ വംശഹത്യാ കാലത്താണ് ഹസാരകൾ പ്രാണഭയം കൊണ്ട് അതിർത്തി കടന്ന് ബലൂചിസ്താനിൽ അഭയം തേടിയത്.

 

 

 

 

 

 

ബലൂചിസ്ഥാനിൽ ഹസാരകളുടെ കഷ്ടകാലം തുടങ്ങുന്നത് 2001 ൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ്. അതിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിൽ വാർ ഓൺ ടെറർ കാമ്പെയിൻ നടത്തി നിരവധി തീവ്രവാദികളെ വധിച്ചു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പല തീവ്രവാദികളും ഓടിക്കയറിയത് അതിർത്തിയിലുള്ള, ഹസാരകളുടെ ആവാസ ഭൂമിയായ ബലൂചിസ്ഥാനിലേക്കാണ്. പിന്നീട് ഐസിസ് അടക്കമുള്ള ഈ തീവ്രവാദ സംഘടനകൾ ബലൂചിസ്ഥാനിൽ പിടിമുറുക്കി.

 

 

 

 

 

 

ഈ തീവ്രവാദികൾ, തങ്ങളിൽ കുറഞ്ഞ മുസ്ലിംകൾ എന്നവർ കരുതിയിരുന്ന ഹസാരകൾക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്താൻ തുടങ്ങി. നേരിയ ഒരു ചൈനീസ് ഛായയുള്ള ഹസാരകൾ അവരുടെ വേഷവിധാനങ്ങളിൽക്കൂടി ഉള്ള സവിശേഷതകൾ കാരണം വളരെ പെട്ടെന്നുതന്നെ അവരെ കണ്ടാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ അവർ ആക്രമണങ്ങളുടെ ഇരകളാകാനും തുടങ്ങി.

 

 

 

 

 

ബലൂചിസ്ഥാനിൽ ജീവിക്കുന്ന ഒന്നേകാൽ കോടി ജനങ്ങളിൽ നാലഞ്ച് ലക്ഷത്തോളമുണ്ട് ഹസാരാ മുസ്ലിംകളുടെ പ്രാതിനിധ്യം. പൊതുവെ മതന്യൂനപക്ഷങ്ങൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് പാകിസ്ഥാൻ.ഹസാരകൾ ഷിയാക്കളാണ്. പാകിസ്ഥാനിലെ ആകെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം ഷിയാ വംശജരാണ്. ഇറാൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഷിയാ വിശ്വാസികൾ ഉള്ള രാജ്യം പാകിസ്ഥാനാണ്.

 

 

 

 

 

 

എന്നിട്ടും പാകിസ്ഥാനിൽ ഷിയാ വിഭാഗത്തിൽ പെടുന്ന ഹസാരകൾ ഒട്ടും സുരക്ഷിതരല്ല എന്നതാണ് സത്യം.കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കിടയിൽ പാകിസ്ഥാനിൽ നടന്നിട്ടുള്ള വംശീയ ലഹളകളിൽ ചുരുങ്ങിയത് 2000 ഹസാര വംശജരെങ്കിലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു മനുഷ്യാവകാശ പഠനം പറയുന്നത് 2013 മുതൽ 2017 വരെയുള്ള നാലുവർഷക്കാലയളവിൽ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വേറ്റയിൽ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത് 500 ലധികം ഹസാരകൾ ആണ്.

 

 

 

 

 

 

 

 

എന്നാൽ അഫ്ഗാനിൽ അവശേഷിക്കുന്ന ഹസാരെ മുസ്ലീങ്ങളുടെ കാര്യവും സമാനമാണ്.അഫ്ഗാൻ മണ്ണിൽ താലി‍ബാൻ വേരാഴ്ത്തിയതോടെ ന്യൂനപക്ഷമായ ഹസാരാ വംശജരുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ഷിയ മുസ്‍‌ലിം വിഭാഗത്തിൽപ്പെട്ട ഹസാരാ വംശജരോട് അത്രയേറെ ശത്രുതയാണ് താലിബാന്. അഫ്ഗാനിലെ ആകെ ജനസംഖ്യയുടെ 10 മുതൽ 12 ശതമാനത്തോളമുണ്ട് ഹസാരാ വംശജർ. പക്ഷേ, രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമായിട്ടും ഇവർ നേരിടേണ്ടി വരുന്ന കഷ്ടതകൾ ചെറുതൊന്നുമല്ല.ഒരുപക്ഷേ, അഫ്ഗാനിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്ന ജനസമൂഹമെന്നുതന്നെ ഇവരെപ്പറ്റി പറയേണ്ടി വരും. അതിൽ പലായനത്തിന്റെ കഥകളും ഏറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (13 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (26 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (30 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (48 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (59 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (2 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (3 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends