വ്യോമാഭ്യാസ പ്രകടനത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു

റഷ്യയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തിന്റെ എം.ഐ 28 ഹെലിക്കോപ്റ്ററാണ് പറന്നുയരുന്നതിനിടെ തകര്‍ന്നുവീണത്.
മോസ്‌കോയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കുള്ള ദുബ്രോവിച്ചി ല്‍എയര്‍ ഫീല്‍ഡിലാണ് രാജ്യത്തെ നടുക്കിയ സംഭവം. റഷ്യന്‍ സൈന്യത്തിന്റെ നാലു ഹെലികോപ്റ്റുകളാണ് വ്യോമാഭ്യാസ പ്രകടനത്തിനായി പറന്നുയര്‍ന്നു. അഭ്യാസപ്രകടനം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അതിലൊരു ഹെലികോപ്റ്റര്‍ നിലതെറ്റി താഴേക്ക് പതിച്ചു. നിലത്ത് പതിച്ചപ്പോള്‍ തന്നെ തീപടര്‍ന്നു പിടിച്ച ഹെലികോപ്റ്ററില്‍ നിന്ന് കറുത്ത പുകയും ഉയര്‍ന്നു. ഉടന്‍ ഫയര്‍ എന്‍ജിനും ആംബുലന്‍സും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി തീയണച്ചെങ്കിലും പൈലറ്റിന്റെ മരണം ഉറപ്പിച്ചിരുന്നു. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് അഭ്യാസപ്രകടനം നിര്‍ത്തിവച്ച് മറ്റു ഹെലികോപ്റ്ററുകളെല്ലാം ലാന്‍ഡിങ് നടത്തിയിരുന്നു. പ്രകടനം കാണാനെത്തിയ ആയിരക്കണക്കിന് പേരുടെ മുന്നിലായിരുന്നു അപകടം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha