നേപ്പാള്‍ ദുരിത ഭൂമിയായി മാറുന്നു, വള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം തൊണ്ണൂറായതായി

കഴിഞ്ഞ രണ്ട് മാസത്തിനിടെ നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം തൊണ്ണൂറായതായി അധികൃതര്‍ അറിയിച്ചു. 117 വീടുകളും, നാല് പാലങ്ങളും അഞ്ച് തൂക്ക്പാലങ്ങളും ഒരു സ്‌കൂളും തകര്‍ന്നതായും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്. താപിള്‍ജങ്, കാസ്‌കി ജില്ലകളിലാണ് കൂടുതല്‍ പേര്‍ മരിക്കുകയും ഏറെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കവെ ആഭ്യന്തരമന്ത്രി ബാംദേവ് ഗൗതം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha