വില്ലന്‍ സോഷ്യല്‍ മീഡിയയോ? ഗള്‍ഫില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ നീക്കങ്ങള്‍ നിരീക്ഷണത്തില്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മൂന്നു മലയാളികളുടെയും സിറിയയിലെ നീക്കങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ശക്തമായ നിരീക്ഷണത്തില്‍. ആഗോള രഹസ്യാന്വേഷണ ശൃംഖല വഴിയാണ് ഇവരുടെ നീക്കങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിന് ലഭിക്കുന്നത്. സിറിയയില്‍ ഇവര്‍ ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ സക്രിയമാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കന്നു.
ആറുമാസം മുമ്പ് ഐ.എസിലെത്തിയ പാലക്കാട് സ്വദേശിയായ 24 കാരനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിച്ച് കഴിഞ്ഞു. കേരളത്തില്‍ നിന്നും ഐ.എസിലെത്തിയ ആദ്യ മലയാളിയാണിയാള്‍. സംസ്ഥാനത്തെ ഒരുമത സംഘടനയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഈ സംഘടനയുടെ കീഴിലുള്ള ദിനപ്പത്രത്തില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയും ചെയ്തു. മലപ്പുറത്തായിരുന്നു ഇയാളുടെ വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തുതന്നെ മതതീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തി. ഇയാളുടെ പ്രവര്‍ത്തനങ്ങളെ തുടക്കം മുതല്‍ വീട്ടുകാരും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചെറുപ്പക്കാരനെ ഗള്‍ഫിലേക്കയച്ചത്. എന്നാല്‍ ഐ.എസില്‍ ചേരുന്നതിനായി അധികം വൈകാതെ സിറിയയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.
കേരളത്തില്‍ ഒരു കേസുകളിലും ഇയാള്‍ പ്രതിയായിരുന്നില്ല. സിറിയയില്‍ എത്തിയശേഷം വീട്ടുകാരെ ഇയാള്‍ ബന്ധെപ്പട്ടിട്ടില്ല. മാസങ്ങളായി ഇയാളെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ല. എന്നാല്‍ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനത്തില്‍ ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെകുറിച്ച് ആദ്യകാലത്ത് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മറ്റു രണ്ടുമലയാളികളും ഗള്‍ഫില്‍ നിന്നാണ് സിറിയയില്‍ എത്തിയത്. വലിയ വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരാണിവരെന്ന് സൂചനയുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണമാണ് സാധാരണക്കാരെ പിടിക്കാന്‍ ഐ.എസ്. ഉപയോഗിക്കുന്നത്. ഈ രണ്ടു മലയാളികളും സോഷ്യല്‍ മീഡിയ വഴിയാണ് ഐ.എസ്സുമായി ബന്ധം സ്ഥാപിച്ചത്. ഗള്‍ഫില്‍ നിന്ന് അപ്രത്യക്ഷരാകുന്നവരെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. സൈബര്‍ ഇന്റലിജന്‍സ് വിഭാഗം സോഷ്യല്‍ മീഡിയാ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha