ഇന്ത്യയുടെ പിഎസ്എല്‍വി കൊള്ളാമെന്ന് അമേരിക്കയും സമ്മതിച്ചു, കുറഞ്ഞ ചിലവില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയെ സമീപിച്ച് അമേരിക്ക

അവസാനം അമേരിക്കയും ഇന്ത്യയുടെ ടെക്‌നോളജിയെ അംഗീകരിച്ചു. മംഗല്‍യാന്‍ ചൊവ്വാദൗത്യത്തിന് പുറപ്പെട്ടപ്പോള്‍ എങ്ങനെയെല്ലാം അപമാനിക്കാമോ അങ്ങനെയെല്ലാം അപമാനിച്ചവരാണ് പാശ്ചാത്യ രാജ്യങ്ങള്‍. എന്നാല്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് അമേരിക്കക്കും മനസിലായി. കുറഞ്ഞ ചിവലില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ കരുത്ത് കാട്ടിയപ്പോള്‍ കൈയടിക്കാതെ തരമില്ലെന്നായി പാശ്ചാത്യ രാജ്യങ്ങള്‍ക്ക്. ഇന്ത്യയുടെ പിഎസ്എല്‍വിയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. അതിനു പിന്നാലെ പല രാജ്യങ്ങളും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടി ഇന്ത്യയെ സമീപിച്ചു. ഇപ്പോള്‍ അമേരിക്കയും ആ ഗണത്തില്‍ എത്തി.
അമേരിക്കയുടെ ഒന്‍പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ഒരുങ്ങുന്നത്. 2015-16കാലയളവില്‍ ഒന്‍പത് നാനോഫമൈക്രോ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്തിലെത്തിക്കുക. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപണം.
19 രാജ്യങ്ങള്‍ക്കുവേണ്ടി 45 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇതുവരെ വിക്ഷപിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യമായാണ് അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തത്തെിക്കാനുള്ള ദൗത്യം ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായി ഐ.എസ്.ആര്‍.ഒയുടെ പബ്‌ളിക് റിലേഷന്‍സ് വിഭാഗം തലവന്‍ ദേവിപ്രസാദ് കാര്‍നിക് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha