പാകിസ്താനിബാലന്‍ ഷഫാഖത്തിന്റെ വധശിക്ഷ വിവാദത്തില്‍

വധശിക്ഷക്കെതിരെ ആംനസ്റ്റിയടക്കമുള്ള സംഘടനകളുടെ കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ വകവക്കാതെ ഷഫാഖത്ത് ഹുസൈന്റെ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കി.
ചൊവ്വാഴ്ച രാവിലെ കറാച്ചി സെന്‍ട്രല്‍ ജയിലിലാണ് ഷഫാഖത്തിന് തൂക്കുകയര്‍ ഒരുക്കിയത്. 2004-ല്‍ 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഏഴു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് ഷഫാഖത്തിനെതിരെയുള്ള കേസ്. വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ആ സമയത്ത് ഷഫാഖത്തിന്റെ പ്രായം 23 ആണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സംഭവം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് ഷഫാഖത്തിനെ വധശിക്ഷക്ക് വിധേയമാക്കിയത്.
മാരകമായി പീഡിപ്പിച്ചാണ് ഷഫാഖത്തിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കുടുംബവും അഭിഭാഷകരും ആരോപിച്ചത്. ഷോക്കടിപ്പിക്കുക, തീപ്പൊള്ളിക്കുക, ഇടുങ്ങിയ ജയില്‍ മുറികളില്‍ പാര്‍പ്പിക്കുക എന്നിവയായിരുന്നു കുറ്റം സമ്മതിപ്പിക്കാന്‍വേണ്ടി ഷഫാഖത്തിനെതിരെ പ്രയോഗിച്ചതെന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നതുവരെ കസ്റ്റഡിയില്‍നിന്ന് വിടുന്ന പ്രശ്‌നമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്ന് ഷഫാഖത്ത് ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി.
കൃത്യം നടത്തിയ സമയത്ത് ഷഫാഖത്തിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന അവകാശവാദമാണ് ഈ കേസ് അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ ശിക്ഷക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. രാജ്യാന്തര നിലപാടുകള്‍ക്കെതിരായാണ് ഷഫാഖത്തിന് വധശിക്ഷ വിധിച്ചതെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചിരുന്നു. പ്രഭാത നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പാണ് ഹുസൈനെ തൂക്കിലേറ്റിയതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം, വധശിക്ഷ നടപ്പാക്കിയതും ശരിയായ രീതിയിലല്ലെന്ന് കുടുംബം ആരോപിച്ചു. കഴുത്ത് പകുതി അറ്റനിലയിലാണ് ഷഫാഖത്തിന്റെ മൃതദേഹം തങ്ങള്‍ക്ക് ലഭിച്ചതെന്ന് സഹോദരന്‍ അബ്ദുല്‍ മജീദ് വ്യക്തമാക്കി. ഷഫാഖത്തിന്റെ ശിക്ഷ കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, ഷഫാഖത്തിന് പ്രായപൂര്‍ത്തിയായതായി തെളിയിക്കാന്‍ പ്രോസിക്യൂഷന്് സാധിക്കാത്തതിനാല്‍ നാലുതവണ ശിക്ഷക്ക് സ്‌റ്റേ ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha