നവജാത ശിശുവിനെ ടോയ്‌ലറ്റില്‍ തിരുകിക്കയറ്റിയ നിലയില്‍ കണ്ടെത്തി

ഒന്നും അറിയാത്ത കുഞ്ഞിനോട് ആ അമ്മ എന്തിനായിരിക്കും ഇത്തരമൊരു ക്രൂരത കാണിച്ചത്. നവജാത ശിശുവിനെ ടോയ്‌ലറ്റില്‍ തിരുകിക്കയറ്റിയ നിലയില്‍ കണ്ടെത്തി. ബീജിംഗിലെ പബ്‌ളിക് ടോയ്‌ലറ്റിലായിരുന്നു സംഭവം. കുഞ്ഞിന്റെ തല ടോയ്‌ലറ്റിലെ പൈപ്പിനുള്ളില്‍ കടത്തിവച്ച നിലയിലായിരുന്നു. കരച്ചില്‍ കേട്ടെത്തിയ പൊലീസുകാരനാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ടോയ്‌ലറ്റില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമീപത്തെ ആശുപത്രികളിലും തിരച്ചില്‍ നടത്തുന്നുണ്ട്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha