Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

പുടിന്റെ ഈ ചതി ലോക രാജ്യങ്ങൾ ഭയക്കണം ശത്രുവിനെ സംഹരിക്കാൻ പുട്ടിൻ ചെയ്യുന്നത് പുറത്തുവരുമ്പോൾ

22 SEPTEMBER 2021 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

മനുഷ്യ മസ്തിഷ്‌കം തകര്‍ത്ത് ജീവച്ഛവങ്ങളാക്കുന്ന രാസായുധ പ്രയോഗം സംബന്ധിച്ച് റഷ്യയിൽ നിന്ന് വരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ചിരിച്ച് കെട്ടിപ്പിടിച്ച് നയതന്ത്ര, സാമ്പത്തിക ബന്ധം പ്രഖ്യാപിക്കുന്ന രാജ്യങ്ങള്‍ പലതും ആഴത്തിലുള്ള ശത്രുതയും സംശയവും സൂക്ഷിക്കുന്നവയാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. നിഗൂഢമായ വഴികളിലൂടെ ഈ ശത്രുത അവര്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നു. അന്യരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്ര വിപുലമായ ചാര സംവിധാനമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്.അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരാകട്ടെ അവര്‍ക്ക് നേരിട്ട് യാതൊരു പങ്കാളിത്തവുമില്ലാത്ത ശത്രുതയുടെ ഇരകളായി മാറുന്നു.

 

 

 

 

 

 

 

ഏറ്റവും പുതിയതായി വരുന്ന വാർത്ത അനുസരിച്ച് ആഡംബര ഹോട്ടലിലെ കട്ടൻചായയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ റഷ്യൻ ചാരനെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ മനുഷ്യാവകാശ കോടതി വിധിഎഴുതി എന്നുള്ളതാണ് .2006 ൽ ലണ്ടനിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നൽകിയ കേസാണിത്. കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിന്‍റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായെന്ന ആരോപണം നേരത്തെയുണ്ട്​.മരണത്തിന്​ മുമ്പ്​ ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

 

 

 

 

 

 

 

 

 

റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ പ്രവർത്തിച്ചിരുന്ന ലിത്വിനെങ്കോ പിന്നീട് ​ആ ജോലി ഉപേക്ഷിക്കുകയും റഷ്യൻ വിമർശകനായി മാറുകയും ചെയ്​തിരുന്നു. ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.റഷ്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയിരുന്ന ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയിൽ ചേർന്നത് പുട്ടിനെ ഭയപ്പെടുത്തിയിട്ടുണ്ടാകും.

 

 

 

 

 

 

 

 

 

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലിത്വിനെങ്കോയെ കാണാനെത്തിയവർ അദ്ദേഹമറിയാതെ ഗ്രീൻ ടീയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലർത്തി നൽകുകയായിരുന്നു.ഗുരുതരാവസ്​ഥയിലായ ലിത്വിനെങ്കോ മൂന്ന്​ ആഴ്ചകൾക്കു ശേഷം ആശുപത്രിയിൽ വെച്ചാണ്​ മരിക്കുന്നത്​.ലിത്വിനെങ്കോയെ സന്ദർശിച്ച കെജിബി മുൻ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും ദിമിത്രി കോവ്‌തനും ഈ കൃത്യം നടത്തിയത് റഷ്യൻ ഭരണകൂടത്തിന്‍റെ ആസൂത്രണം അനുസരിച്ചാണെന്നാണ് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്​. ഈ കണ്ടെത്തൽ ശരിവച്ചുകൊണ്ടാണ്​ യൂറോപ്യൻ കോടതിയുടെ വിധി.

 

 

 

 

 

 

എന്നാൽ ഈ സംഭവം ഒറ്റപ്പെട്ടതല്ല എന്നുള്ളതാണ് മറ്റൊരു സത്യം.റഷ്യയിൽ വ്ളാദിമിർ പുട്ടിന്റെ അറിവോടെ ഇത്തരം സംഭവങ്ങൾ വേറെയും നടക്കുന്നുണ്ടന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ അടുത്തിടെ നടന്ന അലക്സി നവാല്‍നിയുടെ കാണാതാകൽ.വിഷമേറ്റ് ചികിത്സയിലായിരുന്ന നവാല്‍നി മോസ്കോയില്‍ വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതാകുകയായിരുന്നു. നവാല്‍നിയെ പോലീസ് അറസ്റ്റ് ചെയ്‍തെന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് വാർത്തകൾ വന്നത്. നവാല്‍നിയുടെ അഭിഭാഷകനെ അദ്ദേഹത്തെ കാണാന്‍ റഷ്യ അനുവദിച്ചിട്ടുമില്ല .

 

 

 

 

 

 

 

 

ജര്‍മ്മനിയില്‍ ചികിത്സയ്‍ക്ക് ശേഷമാണ് നവാല്‍നി റഷ്യയില്‍ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിമാനയാത്രയ്‍ക്കിടെ നവാല്‍നി കുഴഞ്ഞുവീഴുകയായിരുന്നു. വിഷം കലര്‍ത്തി നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സംശയിക്കുന്നത്. തന്നെ കൊലപ്പെടുത്താന്‍ വ്ളാഡിമര്‍ പുടിന്‍ ആണ് ആളുകളെ ചുമതലപ്പെടുത്തിയതെന്നാണ് നവാല്‍നി ആരോപണം ഉന്നയിച്ചിരുന്നു. ഇത് റഷ്യയുടെ അധികാരകേന്ദ്രമായ ക്രെംലിന്‍ പൂര്‍ണമായും നിഷേധിച്ചു. സോവിയറ്റ് കാലത്ത് ഉണ്ടായിരുന്ന കെജിബി എന്ന ചാരസംഘടനയുടെ പിന്‍ഗാമിയായ എഫ്‍എസ്‍ബിയാണ് പുടിന്‍റെ നേതൃത്വത്തില്‍ നവാല്‍നിയെ പിന്തുടര്‍ന്നതും വിഷം നല്‍കിയതെന്നുമാണ് പ്രധാന ആരോപണം.

 

 

 

 

 

 

 

 

വ്ളാഡിമര്‍ പുടിന്‍റെ കടുത്ത എതിരാളിയായ നവാല്‍നി, സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രശസ്‍തനായത്. ബ്ലോഗുകളിലൂടെ അദ്ദേഹം പുടിനെ വിമര്‍ശിച്ചു. അധികാരം തന്നില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന പുടിന്‍, റഷ്യയുടെ ചോരയൂറ്റുകയാണെന്നതാണ് നവാല്‍നി ഒരിക്കല്‍ എഴുതിയത്.ഇതിൽ നിന്നും ആദ്യമായല്ല റഷ്യയില്‍ രാസായുധം പ്രയോഗിച്ച് എതിരാളികെ ഉന്മൂലനം ചെയ്യുന്ന ഓപ്പറേഷന്‍ നടക്കുന്നത് എന്നത് വ്യക്തം.എന്നാൽ എവിടെ ഇത് ഒരാളെ ലക്‌ഷ്യം വെച്ചാണെങ്കിൽ മറ്റു പലപ്പോഴും ഒരു വലിയ സമൂഹത്തെ ലക്‌ഷ്യം വെച്ചും ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന രീതി നടക്കാറുണ്ട്.

 

 

 

 

 

 

 

 

നേരത്തേ റഷ്യയുടെ ചാരനായിരിക്കുകയും പിന്നീട് ബ്രിട്ടന് വേണ്ടി പണിയെടുക്കാന്‍ തുടങ്ങുകയും ചെയ്ത സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യുലിയ എന്നിവര്‍ക്ക് നേരെ മാരക രാസായുധ പ്രയോഗം നടന്നത് വർത്തയായിരുന്ന. അവര്‍ വർഷങ്ങളോളം അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം അവരുടെ മസ്തിഷ്‌ക നില താറുമാറായിരിക്കുന്നു. അവര്‍ ശേഖരിച്ച രഹസ്യങ്ങള്‍ മുഴുവന്‍ വൃഥാവിലായിരിക്കുന്നുവെന്നര്‍ഥം.ഇതിനെ ശേഷവും ബ്രിട്ടീഷ് പൗരന്‍മാരായ പലർക്കും ഇത്തരം രാസായുധം പ്രയോഗത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ട്.എന്തിനേറെ പറയുന്നു അമേരിക്ക ഇപ്പോൾ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹവാന സിൻഡ്രോം എന്ന ഏകജാത രോഗവും വിരൽ ചൂണ്ടുന്നതി റഷ്യയുടെ മേലാണ്.

 

 

 

 

 

 

 

സമാധാന കാലം , യുദ്ധ കാലം എന്ന വ്യത്യാസവുമില്ലാതാകുന്നു. മനുഷ്യന്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുമ്പോള്‍ കൂടുതല്‍ ഹിംസാത്മകമാകുന്നുവെന്നാണ് ഇന്നും ഇത്തരം രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെ അര്‍ഥം. ഞങ്ങളൊന്നുമറിഞ്ഞില്ലെന്നാണ് റഷ്യ നിരന്തരം പ്രതികരിക്കുന്നത്. ശീത യുദ്ധത്തിന്റെ ഹാംഗ് ഓവറില്‍ നിന്ന് ആ രാജ്യം മോചിതമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ പുടിന്റെ റഷ്യയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. സിറിയയില്‍ സ്വന്തം ജനതക്ക് മേല്‍ സരിന്‍ വിഷവാതക പ്രയോഗം നടത്താന്‍ ബശര്‍ അല്‍ അസദിന് ഒത്താശ ചെയ്തത് റഷ്യയായിരുന്നു. ഇത്തരം വിഷ പ്രയോഗങ്ങളെ മാനവരാശിക്കെതിരായ യുദ്ധ പ്രഖ്യാപനമായി കാണേണ്ടതാണ്. ഇവിടെയാണ് യു എന്നിനെപ്പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (47 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (4 hours ago)

Malayali Vartha Recommends