യുഎസിലെ ടെന്നീസിയില്‍ സിനിമ തിയേറ്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പോലീസ് വധിച്ചു

യുഎസിലെ ടെന്നീസിയില്‍ സിനിമ തിയേറ്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പോലീസ് വധിച്ചു. കടുത്ത പോരാട്ടത്തിനൊടുവിലാണ് വിന്‍സന്റെ ഡേവിഡ് മോണ്‍റ്റാനോ(29) എന്നയാളെ പോലീസ് വധിച്ചത്. ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. ടെന്നീസിയിലെ നാഷ്‌വില്ലെയിലാണ് ബുധനാഴ്ചയാണ് സംഭവം. തോക്ക്, കോടാലി, പെപ്പര്‍ സ്‌പ്രേ എന്നിവയുമായി തിയേറ്ററിനുള്ളിലെത്തിയ യുവാവ് ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ ഇയാളെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha