സൗദിയില്‍ വീണ്ടും ചാവേറാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷിയാപള്ളിയില്‍ ചാവേര്‍ ആക്രമണത്തില്‍ 15 കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് ലഭിക്കുന്ന വിവരം.
പടിഞ്ഞാറന്‍ പ്രവശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനുള്ളിലെ പള്ളിയിലേയ്ക്ക് എത്തിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതേസമയം, മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.
കഴിഞ്ഞ മേയ് മാസത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് ഷിയാ പള്ളികളില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ പള്ളികളിലും ഷോപ്പിങ് മാളുകളിലും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha