കടല്‍കൊല കേസില്‍ ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകര്‍ ഹാജരാകും

കടല്‍ക്കൊല കേസില്‍ രാജ്യാന്തര ട്രൈബ്യൂണലില്‍ ഇന്ത്യക്ക് വിദേശ അഭിഭാഷകര്‍ ഹാജരാകും. നിയമവിദഗ്ധരായ അലെയ്ന്‍ പെല്ലറ്റും ആര്‍. ബണ്ടിയുമാണ് ഇന്ത്യക്കുവേണ്ടി ഹാജരാകുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍. നരസിംഹയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരും ഹാംബര്‍ഗിലത്തെും. ഈ മാസം 10,11 തീയതികളിലാണ് രാജ്യാന്തര ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നത്.
കടല്‍ നിയമം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ധാരണയനുസരിച്ചാണ് ഇറ്റലി െ്രെടബ്യൂണലിനെ സമീപിച്ചത്. കേസ് നടപടികളുടെ സംപ്രേഷണം ട്രൈബ്യൂണല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.
സംഘത്തിലൊരാള്‍ പത്തനംതിട്ട സ്വദേശി അഡ്വ. ഇഷാന്‍ ജോര്‍ജ് ആണ്. അതേസമയം, നിയമനടപടികള്‍ വൈകിപ്പിച്ചത് ഇറ്റലിയാണെന്ന് ഇന്ത്യ വ്യക്തമാക്കി.ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളായ ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരാണ് രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha