കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു, കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്ക്

അഫ്ഗനിസ്താന്റെ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം നാനൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാ ഹബീബ് മേഖലയിലായിരുന്നു സ്‌ഫോടനം. ശക്തിയേറിയ കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കിടപ്പൂണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. സൈനിക കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനമെന്നും കരുതുന്നു. താലിബാനാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കരുതുമ്പോഴും ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
കിഴക്കന്‍ അഫ്ഗാനിസ്താനില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പോലീസുകാരടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോഗര്‍ പ്രവിശ്യയിലെ പുലി ആലമില്‍ പോലീസ് സ്‌റ്റേഷനു സമീപം സ്‌ഫോടകവസ്തുക്കളുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. ഇതേതുടര്‍ന്ന് നഗരത്തില്‍ പകല്‍ സമയത്ത് ട്രക്കുകള്‍ക്ക് പ്രവേശനം പോലീസ് നിഷേധിച്ചിരുന്നു. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവാത്തതിനാല്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയേറിയതായി പോലീസ് മുന്നറിയിപ്പ് നല്‍കി.
താലിബാന്‍ നേതാവായിരുന്ന മുല്ല ഒമര്‍ കൊല്ലപ്പെട്ടായി അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ ആക്രമണം ശക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha