ശരീരത്തിന്റെ ഭൂരിഭാഗവും കത്തിക്കരിഞ്ഞ കാമുകിയെ ചേര്‍ത്ത് പിടിച്ച് കാമുകന്റെ വാക്കുകള്‍

നിമിഷങ്ങള്‍ക്കൊണ്ട് പ്രണയം തകരുകയും പുതിയത് ഉണ്ടാകുകയും ചെയ്യുന്ന പ്രണയങ്ങള്‍ക്ക് വായിക്കാന്‍.
ഇങ്ങനെയുള്ളവരും ഉണ്ട്. ശരീരം മുഴുവന്‍ പൊള്ളലേറ്റ ഭൂരിഭാഗവും കത്തിക്കരിഞ്ഞ കാമുകിയെ കൈവിട്ട് കളയാതെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മെക്കല്‍ ഹോസ്‌കിന്‍സ് ഇന്ന് പ്രണയിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ്. \'അവളുടെ ശരീരത്തെയല്ല, വ്യക്തിത്വത്തെയും മനസ്സിനേയുമാണ് താന്‍ പ്രണയിച്ചത്. അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല\' ഓസ്‌ട്രേലിയന്‍ മുന്‍ മോഡല്‍ ടൂറിയാ പിറ്റിന്റെ കാമുകന്‍ മൈക്കല്‍ ഹോസ്‌കിന്‍സ് ഇത് പറഞ്ഞത് മനസ്സില്‍തൊട്ടായിരുന്നു.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കിംബര്‍ലിയില്‍ നടന്ന 100 കിലോമീറ്റര്‍ അള്‍ട്രാ മാരത്തോണില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഉല്ലാഡുല്ല സ്വദേശിയായ ടൂറിയാ പിറ്റിന് ഗുരുതരമായി പൊള്ളലേറ്റത്. അപകടത്തില്‍ ശരീരം മുഴുവന്‍ പൊള്ളലേറ്റ ഭൂരിഭാഗവും കത്തിക്കരിയുകയായിരുന്നു. വലതു കയ്യിലെ വിരലുകള്‍ മുഴുവനും ടൂറിയയ്ക്ക് നഷ്ടമായി. തുടര്‍ന്ന് അഞ്ചു മാസത്തോളം ആശുപത്രി വാസം…
പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരവ് സാധ്യമാകുമോ എന്ന ചോദ്യത്തിന് മൈക്കല്‍ ഹോസ്‌കിന്‍സിന്റെ മുഖം അവള്‍ക്ക് ഉത്തരം നല്‍കി.പക്ഷേ പ്രണയിച്ച ടൂറിയയെ ഉപേക്ഷിച്ച് പോകാന്‍ കാമുകന്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി അദ്ദേഹം ജോലി ഉപേക്ഷിച്ച് അവള്‍ക്കൊപ്പമിരുന്ന് പരിചരിച്ചു. മരുന്നിനും ചികിത്സയ്ക്കുമായി മൂന്ന് ദശലക്ഷം ഡോളറാണ് ടൂറിയയ്ക്ക് വേണ്ടി ചെലവാക്കിയത്. എല്ലാത്തിനും അയാള്‍ക്ക് മറുപടിയുണ്ട്. \'അവളുടെ ശരീരത്തെയല്ല, വ്യക്തിത്വത്തെയും മനസ്സിനേയുമാണ് താന്‍ പ്രണയിച്ചത്. അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല\'.....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha