തായ്‌വാനിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

തായ്‌വാനില്‍ സൗണ്ട്‌ലോര്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ച മേഖലകളില്‍ വ്യാപകനാശനഷ്ടം. രണ്ടുപേര്‍ മരിക്കുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 200 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം കനത്ത മഴയുമെത്തിയതോടെ പലരും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറിയിരിക്കുകയാണ്. തായ്‌വാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha