മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക ഭീകരരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ മാലിയില്‍ ഐക്യരാഷ്ട്ര സഭാ അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന സെവാരയിലെ ബൈബ്ലോസ് ഹോട്ടലില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ആക്രമണത്തില്‍ മാലിയിലെ അഞ്ച് സൈനികരും ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനും രണ്ട് ഭീകരരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
എത്ര പേരെയാണ് ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ഹോട്ടലില്‍ ആറ് പേരിലധികം പേരുണ്ടെന്നാണ് പ്രതിരോധ മന്ത്രാല ഉപദേഷ്ടാവ് ലഫ്. കേണല്‍ ഡയറെന്‍ കോണ്‍ സൂചിപ്പിച്ചത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha