ശാരീരിക ബന്ധത്തിന് തയാറായില്ല; ഐ.എസ്. 19 യുവതികളെ കൊന്നു

ഇറാഖിലെ മൊസൂളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 യുവതികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ലൈംഗിക ജിഹാദില്‍ പങ്കെടുക്കാന്‍ തയാറാകാത്തതിന്റെ പേരിലാണു കൊലയെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് മിമൗസ് പറഞ്ഞതായാണ് വാര്‍ത്തകള്‍.
യസീദികളോ ക്രിസ്ത്യാനികളോ ആണ് ഇവരെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കീഴടക്കുന്ന ഗ്രാമങ്ങളിലെ ആയിരക്കണക്കിനു സ്ത്രീകളെ ബന്ദികളാക്കി കൊണ്ടുപോയിട്ട് അവരെ വില്‍ക്കുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും ഐ.എസ്. പതിവാക്കിയിട്ടുണ്ട്.
ബന്ദികളാക്കപ്പെടുന്നവരില്‍ 14 നു താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്. ഇവരെ അഞ്ചും ആറുംപേര്‍ക്കാണ് വില്‍ക്കുന്നത്. ആയിരക്കണക്കിനു ഡോളര്‍ മോചനദ്രവ്യം വാങ്ങി ഇതില്‍ ചിലരെ സ്വന്തം വീട്ടുകാര്‍ക്കു തിരിച്ചുകൊടുക്കുന്നതായും വാര്‍ത്തകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha