വസീം അക്രത്തിനെതിരായ വെടിവയ്പ്പ്: ഒരാള്‍ അറസ്റ്റില്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസീം അക്രം കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയുതിര്‍ത്തവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായതെന്നു ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പു നടക്കുന്ന സമയം ഇയാള്‍ക്കൊപ്പം സ്ഥാപനത്തിന്റെ ഉടമയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞദിവസം കറാച്ചിയിലെ വീട്ടില്‍ വീട്ടില്‍നിന്നു നാഷണല്‍ സ്റ്റേഡിയത്തിലേക്കു കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അക്രത്തിനു നേരെ വെടിവയ്പുണ്ടായത്. ജൂണിയര്‍ ക്രിക്കറ്റര്‍മാര്‍ക്കു ഫാസ്റ്റ് ബൗളിംഗ് പരിശീലനം നല്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വെടിവച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha