യുഎസില്‍ ആറുകുട്ടികളടക്കം എട്ടുപേരെ ദാരുണമായി വെടിവച്ചുകൊന്നു

ടെക്‌സസ് സ്റ്റേറ്റില്‍ ഹൂസ്റ്റണിലെ ഒരു വീട്ടില്‍ ആറുകുട്ടികളടക്കം എട്ടുപേരെ ദാരുണമായി വെടിവച്ചു കൊലപ്പെടുത്തി. അക്രമി ഡേവിഡ് കോണ്‍ലി(48) പിന്നീട് പോലീസിന് കീഴടങ്ങി. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഇയാളുടെ മുന്‍ കാമുകി വലെറി ജാക്‌സണോടുള്ള വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു.
പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതിനു അയല്‍ക്കാര്‍ വഴി സംഭവം അറിഞ്ഞെത്തിയ പോലീസ് വീട് വളയുകയായിരുന്നു. ജനാലയിലൂടെ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടതോടെ വീടിനുള്ളിലേക്ക് ഇരച്ചുകയറാന്‍ പോലീസ് ശ്രമിച്ചെങ്കിലും അക്രമി വെടിയുതിര്‍ത്തതോടെ ശ്രമം ഉപേക്ഷിച്ചു. ഒരു മണിക്കൂറിന് ശേഷം അക്രമി സ്വയം കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha