ഝാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഝാര്‍ഖണ്ഡില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.30ന് ദേവ്ഗഡിലെ ബൈദ്യനാഥ് ശിവക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 50ലേറെ പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തെ തുടര്‍ന്ന് ക്ഷേത്രം താല്‍കാലികമായി അടച്ചു.
വര്‍ഷത്തിലൊരിക്കല്‍ ഗംഗാ ജലം ഉപയോഗിച്ച് ശിവലിംഗത്തില്‍ പൂജ നടത്തുന്ന സാവന്‍ സോംവാര്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ ഞായറാഴ്ച തന്നെ ക്ഷേത്രത്തിന് പുറത്ത് തമ്പടിച്ചിരുന്നു. രാവിലെ ക്യൂ പാലിക്കാതെ ആളുകള്‍ ക്ഷേത്രത്തിലേക്ക് ഓടി കയറിയതാണ് അപകടത്തിന് വഴിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha