കടല്‍ക്കൊലക്കേസില്‍ ഹാംബര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണലില്‍ ഇന്നു വാദം തുടങ്ങും

കടല്‍ക്കൊലക്കേസില്‍ ഹാംബര്‍ഗിലെ രാജ്യാന്തര െ്രെടബ്യൂണലില്‍ ഇന്നു വാദം തുടങ്ങും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ മറീനുകളെ ഏതു രാജ്യത്ത് വിചാരണ ചെയ്യണമെന്നാണ് െ്രെടബ്യൂണല്‍ പരിശോധിക്കുന്നത്. പ്രതികളെ ഇന്ത്യയില്‍ തന്നെ വിചാരണ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുമ്പോള്‍, മറീനുകളെ വിട്ടുകിട്ടണമെന്നാണ് ഇറ്റലിയുടെ ആവശ്യം.
കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയ്യാറാക്കിയ യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ് ലോ ഓഫ് ദ് സീ പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ. തര്‍ക്കം പരിഹരിക്കും വരെ കടല്‍ക്കൊലക്കേസിലെ പ്രതികളായ മറീനുകളെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും െ്രെടബ്യൂണലില്‍ ഇറ്റലി ആവശ്യപ്പെടുന്നു. നിയമനടപടികള്‍ ഇന്ത്യ അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ഇറ്റലിയുടെ ആരോപണം.
അതേസമയം കടല്‍ക്കൊലക്കേസില്‍ ഇറ്റലി ഇന്ത്യയിലെ നിയമനടപടികളെ അപമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ െ്രെടബ്യൂണലിനു മുന്‍പാകെ ഉന്നയിക്കും. പ്രശ്‌നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും, രാജ്യത്തെ പ്രാഥമിക നിയമനടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കും. വിദേശ നിയമവിദഗ്ധരായ അലെയ്ന്‍ പെല്ലറ്റും ആര്‍. ബണ്ടിയുമാകും െ്രെടബ്യൂണലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. കേസ് നടത്തിപ്പിനായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസിംഹയും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുമടങ്ങുന്ന ഇന്ത്യന്‍ സംഘം ജര്‍മനിയിലെത്തിയിട്ടുണ്ട്. മലയാളി അഭിഭാഷകന്‍ ഇഷാന്‍ ജോര്‍ജും ഇന്ത്യന്‍ സംഘത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha