കാണാതായ പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി

കഴിഞ്ഞയാഴ്ച കാണാതായ പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. തിരാപ് ജില്ലയിലെ ഖോണ്‍സയില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുമാറിയാണ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തിയതെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. അതേസമയം, ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവരെ കുറിച്ച് ഇതുവരെയും വിവരമില്ല. അരുണാചലിലെ ഖോണ്‍സയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലിക്കോപ്റ്റര്‍ ഓഗസ്റ്റ് നാലിനാണ് കാണാതായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha