Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

ചൈനയില്‍ വീണ്ടും മഹാ പ്രളയം... ഊര്‍ജ്ജ മേഖലയില്‍ തകര്‍ച്ച , ദശ ലക്ഷങ്ങള്‍ ദുരിതത്തില്‍

13 OCTOBER 2021 02:03 PM IST
മലയാളി വാര്‍ത്ത

എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ചൈനക്ക് . വീണ്ടും ഒരു വെള്ളപൊക്കം തകര്‍ത്ത് എറിയുകയാണ് ചൈനയെ.എന്നാല്‍ ഇത്തവണത്തെ വെള്ളപൊക്കം പണി കൊടുത്തിരിക്കുന്നത് ചൈനയുടെ ഊര്‍ജ്ജ മേഖലയ്ക്ക് കൂടെയാണ്. അതെ നിലവില്‍ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ചൈനയിലെ ഊര്‍ജ്ജ മേഖലയ്ക്ക് .


ഒരു വെള്ളപ്പൊക്കം വന്ന് കനത്ത നാശ നഷ്ടങ്ങളുമായി കടന്നു പോയി അതിന്റെ മുറിവ് പോലും ഉണങ്ങിയില്ല, അതിനു മുന്‍പ് തന്നെ അടുത്തത് വന്നിരിക്കുകയാണ്. എന്നാല്‍ മുന്‍പ് വന്ന സ്ഥലത്ത് അല്ലല്ലോ ഇപ്പോള്‍ വന്നിരിക്കുന്നത് എന്ന് ആശ്വസിക്കാന്‍ കൂടി ചൈനക്ക് വകയില്ല. ഇനി അങ്ങനെ ആയിരുന്നുവെങ്കില്‍ കൂടി ഇത്രയും കുഴപ്പം ഇല്ലായിരുന്നു

 




ചൈനയെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കത്തിന് വരാന്‍ ഇതിലും മോശമായ ഒരു സമയവും സ്ഥലവും ഇല്ല എന്ന് പറയേണ്ടി വരും , കാരണം രാജ്യം ഇതിനകം കനത്ത വൈദ്യുതി വൈദ്യുതി പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈയൊരു സമയത്ത് , ചൈന അവരുടെ ഊര്‍ജ്ജ പ്രതിസന്ധി മാറി കടക്കാന്‍ കല്‍ക്കരി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലത്ത് , ചൈനയുടെ ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് ഒരാഴ്ചയോളമായി നീണ്ടു നില്‍ക്കുന്ന മഴ കാരണം രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പാദന മേഖലകളിലൊന്നായ വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയില്‍ കാര്യങ്ങള്‍ അവതാളത്തില്‍ ആയിരിക്കുന്നത് .


ഈ വര്‍ഷം പകുതി മുതല്‍ രാജ്യം നേരിടുന്ന വൈദ്യുതി ക്ഷാമം സെപ്റ്റംബര്‍ അവസാനം മുതല്‍ ഫാക്ടറി അടച്ചുപൂട്ടലിനും റെസിഡന്‍ഷ്യല്‍ ബ്ലാക്കൗട്ടിനും ഇടയാക്കിയിരുന്നു. ഇതോടു കൂടി ആകെ പെട്ട് പോയ ചൈനെസ് അധികൃതര്‍ ഈ വര്‍ഷം കല്‍ക്കരി ഉല്‍പാദനം ഉയര്‍ത്താന്‍ ഇപ്പോള്‍ വെള്ളപൊക്കം കൊണ്ട് ആകെ തകര്‍ന്ന ഷാന്‍ക്‌സിയില്‍ പ്രവിശ്യയില്‍ ആയിരിന്നു തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്. റോയിട്ടേഴ്സ് വ്യക്തമാക്കുകയുണ്ടായി

 




രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പാദന മേഖലകളിലൊന്നായ വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയില്‍ തുടര്‍ച്ചയായ കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായും മറ്റ് മൂന്ന് പേരെ കാണാതായതായും സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ തന്നെ കല്‍ക്കരി ദൗര്‍ ലഭ്യതാല്‍ നട്ടം തിരിയുകയാണ് ചൈന, അതിന്റെ ഇടയില്‍ ആണ് ഇങ്ങനെയൊരു അടിയും കിട്ടിയിരിക്കുന്നത്


കുറഞ്ഞത് 1.75 ദശലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത് , കൂടാതെ 19,500 ഓളം വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 120,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സര്‍ക്കാര്‍ മുഖ പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

 




റിപ്പോര്‍ട്ട് പ്രകാരം പ്രാരംഭ വിലയിരുത്തലില്‍ ഏറ്റവും കുറഞ്ഞത് 778 ദശലക്ഷം ഡോളറിന്റെ എങ്കിലും നഷ്ടം മേഖലയില്‍ ഉണ്ടായിട്ടുണ്ട്



ജൂലൈയില്‍ രാജ്യത്തെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ 300 ലധികം പേര്‍ കൊല്ലപ്പെട്ട റെക്കോര്‍ഡ് വെള്ളപ്പൊക്കമുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അടുത്ത വെള്ളപ്പൊക്കം വന്നിരിക്കുന്നത് . നിലവില്‍ തന്നെ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ചൈനയെ സംബന്ധിച്ചിടത്തോളം വലിയ അടി തന്നെയാണ് രണ്ടാമതും വന്ന ഈ വെള്ളപൊക്കം. ഇതോടു കൂടി ശൈത്യകാലത്തേക്ക് വേണ്ട ഊര്‍ജ്ജ വിതരണം സമയബന്ധിതമായി നടപ്പിലാക്കാനാകുമോ എന്ന ഭയവും ഉടലെടുത്തിരിക്കുകയാണ്

 




പൊതുവെ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശമായ ഷാന്‍ക്‌സിയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് മഴ ലഭിച്ചുവെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി , പ്രളയത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഗുരുതരമായ അപകടം ഉണ്ടാകുവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടാവുകയാണെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുവാനും പ്രവിശ്യാ സര്‍ക്കാര്‍ കല്‍ക്കരി ഖനികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.


രാജ്യം കടുത്ത വൈദ്യുതി വിതരണ പ്രതിസന്ധി നേരിടുമ്പോഴും . പ്രവിശ്യയില്‍ ഏറ്റവും കുറഞ്ഞത് 60 കല്‍ക്കരി ഖനികള്‍ എങ്കിലും വെള്ളപ്പൊക്കം കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്




ഇതോടു കൂടി ചൈനയിലെ പവര്‍ പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയുടെ വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. സെങ്ഷോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ താപ കല്‍ക്കരിയുടെ വില നിലവാരം ഒറ്റയടിക്ക് ചൊവ്വാഴ്ച 10% ആണ് വര്‍ദ്ധിച്ചത്


ഈ വര്‍ഷം ചൈനയുടെ കല്‍ക്കരി വിതരണത്തിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിച്ചത് ഷാന്‍ക്‌സി പ്രവിശ്യയാണ് , വെള്ളപ്പൊക്കം കാരണം ഡസന്‍ കണക്കിന് കല്‍ക്കരി ഖനികള്‍ ആണ് താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത് . ചില സൈറ്റുകള്‍ ഇപ്പോള്‍ പതുക്കെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നുണ്ടെങ്കിലും മേഖലയെ സംബന്ധിച്ച് സാഹചര്യങ്ങള്‍ വളരെ മോശമാണ്




കാരണം ചൈനയെ നിലവില്‍ തന്നെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കാന്‍ ഇന്ധന വിതരണം വര്‍ദ്ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ വെള്ളപ്പൊക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്


വെള്ളപ്പൊക്കത്തിന് മുമ്പുതന്നെ, കല്‍ക്കരി ലഭ്യത കുറവിനാല്‍ കനത്ത ഊര്‍ജ്ജക്ഷാമം നേരിടുകയായിരുന്നു ചൈന. ഇത് സമീപ ആഴ്ചകളില്‍, ഊര്‍ജ്ജ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങള്‍ ദശലക്ഷക്കണക്കിന് വീടുകളിലും ബിസിനസ്സിലും വൈദ്യുതി വിതരണം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കിയിരുന്നു . ഇത് രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണമായിരുന്നു.

 



എന്നാല്‍ സാഹചര്യങ്ങള്‍ മോശമായി വരുന്നത് കൊണ്ട് വെള്ളിയാഴ്ച, ബീജിംഗ് ചൈനയിലെ കല്‍ക്കരി ഖനികളോട് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു


വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് കല്‍ക്കരി വിതരണം വര്‍ദ്ധിപ്പിക്കാനുള്ള അധികാരികളുടെ ഏറ്റവും പുതിയ ശ്രമമായിരുന്നു ഈ നീക്കം,


കഴിഞ്ഞ മാസം മുതല്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് ഫാക്ടറികളെ ഉത്പാദനം വെട്ടിക്കുറയ്ക്കാനോ അല്ലെങ്കില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്താനോ നിര്‍ബന്ധിതരാക്കി

 




ചൈനയുടെ വടക്കുകിഴക്കന്‍ മേഖലയിലെ മാനുഫാക്ചറിംഗ് ഹബുകളെ ഇത് പ്രത്യേകിച്ച് ബാധിച്ചിരിക്കുന്നു.


എന്നാല്‍ ഇതിനോടകം തന്നെ അവരെ ബാധിച്ചിരിക്കുന്ന കല്‍ക്കരി ക്ഷാമം നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്ന ചൈനയുടെ നെറുകം തലയ്ക്കു തന്നെ കിട്ടിയ അടിയാണ് കൃത്യമായും അവരുടെ പ്രധാന ഊര്‍ജ്ജ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ ഈ വെള്ളപൊക്കം .


അടച്ചുപൂട്ടലുകള്‍ ക്രിസ്മസിന് തൊട്ടുമുമ്പ് ആഗോള വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. നിലവിലെ നിലയില്‍, ചൈന ഇതിനകം തന്നെ ഒരു വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലാണ്, ഇതിനെ തുടര്‍ന്ന് ആപ്പിളും ടെസ്ലയും പോലുള്ള വലീയ കമ്പനികള്‍ തന്നെ തങ്ങളുടെ ചൈനയിലെ ഉത്പാദനം നിര്‍ത്താന്‍ നിര്ബന്ധിതര്‍ ആയിരിന്നു




ഇത് ചൈനയുടെ സമ്പത്തിക വളര്‍ച്ചാ നിരക്കിനെ തന്നെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (14 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (19 minutes ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (32 minutes ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (33 minutes ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (45 minutes ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (1 hour ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (1 hour ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (2 hours ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (2 hours ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (2 hours ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (2 hours ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (2 hours ago)

Malayali Vartha Recommends