മൊസൂളില്‍ സ്ത്രീകളുള്‍പ്പെടെ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 300 പേരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തി. ഇറാക്കിലെ മൊസൂള്‍ നഗരത്തിലെ നിനവെ പ്രവിശ്യയിലാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഇറാക്കി സുപ്രീം ഇലക്ഷന്‍ കമ്മീഷനു വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് ഇവര്‍.
ഉദ്യോഗസ്ഥര്‍ സൈനിക ക്യാമ്പിനോടുചേര്‍ന്നാണ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുറച്ചുപേരെ തലയറുത്താണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരരുടെ ശക്തികേന്ദ്രമാണ് മൊസൂള്‍. 2014 ജൂണ്‍ പത്തു മുതല്‍ മൊസൂളിന്റെ നിയന്ത്രണം പൂര്‍ണമായും ഭീകരരുടെ കൈകകളിലാണ്. തങ്ങള്‍ക്കെതിരായ നീക്കം നടത്തുന്നവരെ അവര്‍ ക്രൂരമായി കൊലപ്പെടുത്തുകയാണ്. രാജ്യത്ത് ജനാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥരെയും കൊന്നുതള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha