യുവതി മയക്കുമരുന്ന് ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

ജനനേന്ദ്രിയത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യുവതി അറസ്റ്റില്‍. മിറാന്‍ഡാ ബാല്‍ഡോനാഡോ എന്ന പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്. ശസ്ത്രക്രിയ നടത്തിയാണ് ഇവരുടെ രഹസ്യഭാഗത്തുനിന്ന് മയക്കുമരുന്ന് പുറത്തെടുത്തത്. മിനാന്‍ഡോയ്‌ക്കൊപ്പം മറ്റൊരു പത്തൊമ്പതുകാരിയും യുവാവും പിടിയിലായിട്ടുണ്ട്.
മൂവരും സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് മിറാന്‍ഡാ മയക്കുമരുന്ന് ജനനേന്ദ്രിയത്തിനുള്ളിലൊളിപ്പിച്ചത്. വാഹനം പരിശോധിച്ചെങ്കിലും പൊലീസിന് ഒന്നുംകണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൂവരെയും ചോദ്യംചെയ്യാന്‍ തുടങ്ങി. ഇതോടെ മിറാന്‍ഡ പരുങ്ങി. ചോദ്യങ്ങള്‍ക്ക് മൂവരും വ്യത്യസ്തമായ ഉത്തരങ്ങളാണ് നല്‍കിയത്.
ഇതോടെ പൊലീസിന് കൂടുതല്‍ സംശയമായി. പിന്നീട് വാഹനം വിശദമായി പരിശോധിച്ചപ്പോള്‍ ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ചനിലയില്‍ മയക്കുമരുന്ന് കണ്ടെടുത്തു. അതോടെ പേടിച്ചരണ്ട യുവതികള്‍ തങ്ങളുടെ രഹസ്യഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
കൂട്ടുകാരി പെട്ടെന്നുതന്നെ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് തിരിച്ചെടുത്ത് പൊലീസിന് നല്‍കി. എന്നാല്‍ മിറാന്‍ഡയ്ക്ക് ഇതിന് കഴിഞ്ഞില്ല. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്ത്. ഒന്നരപൗണ്ട് ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha