യുഎസില്‍ ഫെര്‍ഗൂസണ്‍ റാലിക്കിടെ പോലീസ് വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്

യുഎസില്‍ കറുത്തവര്‍ഗക്കാര്‍ക്കുനേരെ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു നടന്ന റാലിക്കുനേരെയുണ്ടായ പോലീസ് വെടിവയ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഫെര്‍ഗൂസണില്‍ നടന്ന റാലിക്കുനേരെയാണ് പോലീസ് വെടിവയ്പ് ഉണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സഭവം. ഫെര്‍ഗൂസണില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വെടിവയ്പ് ഉണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha