കാബൂളിലെ വിമാനത്താവളത്തിനു സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിനു സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ കവാടത്തിനു സമീപമാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ സമീപത്തുളള കടളും ആഡിറ്റോറിയവും തകര്‍ന്നു.
കഴിഞ്ഞ ദിവസം കാബൂളില്‍ രണ്ടു സ്ഥലങ്ങളിലായുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha