ലിബിയയില്‍ ഐ.എസ് നടത്തിയ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

ലിബിയയില്‍ ഐ.എസ് നടത്തിയ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ലിബിയയുടെ കിഴക്കന്‍ തീരദേശ നഗരമായ ഡെര്‍ണായിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രദേശവാസികളാണ്. വിദേശത്തു നിന്നുള്ളവരും അപകടത്തില്‍ ഉള്‍പ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
അബു ജാഫര്‍ അല്‍ സുഡാനിയെന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷത്തിലധികം ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്ന ഡെര്‍ണായുടെ നിയന്ത്രണം കഴിഞ്ഞ മാസം അവസാനത്തോടെ ഐ.എസിന് നഷ്ടമായിരുന്നു. ഇത് തിരിച്ച് പിടിക്കാനുള്ള ഭാഗമായാണ് സ്‌ഫോടനം നടത്തിയതെന്നും ഐ.എസ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha