നേപ്പാളില്‍ ഇരട്ട ഭൂചലനം

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തിങ്കളാഴ്ച രാവിലെ രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.20നും രാവിലെ 10.24നുമായിരുന്നു ചലനങ്ങള്‍. ഭയന്നു പോയ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും ഓടി പുറത്തിറങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 4.3, 3.7 എന്നിങ്ങനെ രേഖപ്പെടുത്തിയ ചലനങ്ങളുടെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിലാണെന്ന് നേഷണല്‍ സെസ്‌മോളോജിക്കല്‍ സെന്റര്‍ അറിയിച്ചു. ഏപ്രില്‍ 25ന് 9000ത്തോളം പേര്‍ കൊല്ലപ്പെട്ട ഭൂകന്പത്തിന് ശേഷം 378 തുടര്‍ചലനങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha